‘തല’യ്ക്കും പരുക്കോ? ഡ്രസ്സിങ് റൂമിലേക്ക് മുടന്തി നടക്കുന്ന ധോണിയുടെ ദൃശ്യങ്ങൾ പുറത്ത്– വിഡിയോ

‘തല’യ്ക്കും പരുക്കോ? ഡ്രസ്സിങ് റൂമിലേക്ക് മുടന്തി നടക്കുന്ന ധോണിയുടെ ദൃശ്യങ്ങൾ പുറത്ത്– വിഡിയോ- MS Dhoni | Chennai Super Kings | Manorama News
Read Full Article
ചെന്നൈ ∙ ഐപിഎലിന്റെ ‘പരുക്ക് സീസണ്’ ഒരു അന്ത്യമില്ലേ? പുതിയ സീസണിനു മുന്നോടിയായി, വിവിധ ഫ്രാഞ്ചൈസികളിലായി ഇതുവരെ പത്തോളം താരങ്ങളാണ് പരുക്കു മൂലം ഐപിഎലിൽനിന്നു പുറത്തായത്. ഇപ്പോഴിതാ, ആരാധകരെ നിരാശരാക്കി മറ്റൊരു അഭ്യൂഹം കൂടി അന്തരീക്ഷത്തിൽ കറങ്ങുന്നുണ്ട്. സൂപ്പർ താരം എം.എസ്.ധോണിയും പരുക്കിന്റെ പിടിയിലാണെന്നാണ് അഭ്യൂഹം. ഇതിനു തെളിവായി ചില ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ധോണിയുടെ ടീമായ ചെന്നൈ സൂപ്പർ കിങ്സിൽനിന്ന് ഇതു സംബന്ധിച്ച് ഔദ്യോഗികമായ ഒരു വിവരവുമില്ല.
പരിശീലന സെഷന് ശേഷം ധോണി ഡ്രസ്സിങ് റൂമിലേക്ക് മുടന്തി നടന്നുപോകുന്ന ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ കറങ്ങുന്നത്. ഇതോടെ ധോണിയുടെ ഫിറ്റ്നസിനെക്കുറിച്ച് ചോദ്യങ്ങൾ ഉയരുകയും താരം പരുക്കിന്റെ പിടിയിലാണോ എന്നു സംശയങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. 2023 മുതൽ ധോണിയെ മുട്ടുവേദന അലട്ടുന്നുണ്ട്. 2023ൽ ചെന്നൈ സൂപ്പർ കിങ്സിനെ അഞ്ചാം ഐപിഎൽ കിരീടത്തിലേക്ക് നയിച്ചതിന് ശേഷം താരം മുട്ടുകാലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഇതിന്റെ ബുദ്ധിമുട്ടുകൾ താരത്തിന് ഇപ്പോഴുമുണ്ട്. വിക്കറ്റുകൾക്കിടയിൽ വേഗത്തിൽ ഓടാൻ കഴിയാത്തതിനാൽ ദീർഘനേരം ബാറ്റ് ചെയ്യാനാകില്ല.
ഈ വർഷം ഐപിഎലിൽ മലയാളി താരം സഞ്ജു സാംസൺ ചെന്നൈയിലേക്ക് എത്തിയതിനാൽ, ധോണി പ്ലെയിങ് ഇലവനിൽ തുടരുമോ എന്ന് കണ്ടറിയണം. സഞ്ജുവിന് ഗ്ലൗസ് കൈമാറാൻ സിഎസ്കെ തീരുമാനിച്ചാൽ, ധോണി ഇംപാക്ട് പ്ലെയറായി കളിച്ചേക്കാം. ഫിനിഷറുടെ സേവനം ആവശ്യമുള്ളപ്പോൾ മാത്രം താരം ബാറ്റിങ്ങിന് ഇറങ്ങിയേക്കാം. ഈ വർഷം ഐപിഎലിൽ ധോണിയുടെ റോളിനെക്കുറിച്ചുള്ള വ്യക്തമായ ചിത്രം സീസണിലെ ആദ്യ മത്സരത്തിന് ശേഷം പുറത്തുവരും. മാർച്ച് 30ന് രാജസ്ഥാൻ റോയൽസിനെതിരെയാണ് സിഎസ്കെയുടെ ആദ്യ മത്സരം. ഏപ്രിൽ 3, 5, 11 തീയതികളിൽ യഥാക്രമം പഞ്ചാബ് കിങ്സ്, റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു, ഡൽഹി ക്യാപിറ്റൽസ് എന്നിവരെയാണ് അവർ അടുത്ത മൂന്ന് മത്സരങ്ങളിൽ നേരിടുന്നത്.
MS Dhoni struggling while walking after a practice session.I think this is his last season, as age seems to be catching up with him. pic.twitter.com/ZaR17O7O32— Sonu (@Cricket_live247) March 20, 2026
നേതൻ എലിസ് പുറത്ത്ഐപിഎൽ മത്സരം തുടങ്ങും മുൻപേ ചെന്നൈ ടീമിന് ‘പരുക്കൻ’ തിരിച്ചടി നേരിട്ടിരുന്നു. കാലിനു പരുക്കേറ്റ ഓസ്ട്രേലിയൻ പേസർ നേതൻ എലിസിന് ഈ സീസൺ നഷ്ടമാകും. ഡെത്ത് ഓവർ സ്പെഷലിസ്റ്റായിരുന്നു മുപ്പത്തൊന്നുകാരൻ എലിസ്. 2025 സീസണിൽ 2 കോടി രൂപയ്ക്ക് ചെന്നൈ ടീമിലെത്തിയ എലിസ് കഴിഞ്ഞ സീസണിൽ ഒരു മത്സരം മാത്രമാണ് കളിച്ചതെങ്കിലും താരത്തെ ചെന്നൈ ടീമിൽ നിലനിർത്തുകയായിരുന്നു. 2021 മുതൽ 2024 വരെ ഐപിഎലിൽ പഞ്ചാബ് കിങ്സിനായി 16 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
English Summary:
MS Dhoni injury rumors are circulating ahead of the IPL 2026 season, with a video showing him limping fueling speculation. While there’s no official confirmation from Chennai Super Kings, fans are concerned about his fitness given his history of knee issues.
2c296r4gh35phdf2rmrasdj62l-list 30ncoqigpnagtnnj9k2nur26qe-list mo-cricket-ipl-2026 mo-sports-cricket-msdhoni mo-sports-cricket-ipl-chennaisuperkings 1hdetfok71moo4sq24vb7ruq7t



