CINEMA
ശബ്ദ ഭാവതരംഗം

പതിമൂന്ന് വർഷത്തിനുശേഷം ശ്രീജ രവിയെ തേടി സംസ്ഥാന അവാർഡ് .ഇക്കുറി സിനിമയിൽ നായിക ശബ്ദം ആയതിനല്ല. ’എഫ് ഫോർ ഫ്രീഡം” എന്ന ഹ്രസ്വചിത്രം മികച്ച ടെലിവിഷൻ ഡബ്ബിംഗ് ആർട്ടിസ്റ്റുള്ള പുരസ്കാരം സമ്മാനിച്ചതിന്റെ ആഹ്ളാദത്തിൽ ശ്രീജ രവി നിറഞ്ഞു ചിരിച്ചു.ഡബ്ബിംഗിൽ 50 വർഷം പിന്നിടുമ്പോൾ തേടി എത്തിയ പുരസ്കാരത്തിന് തിളക്കം ഏറെ. അഭിനയ വഴിയിലും തിളങ്ങുകയാണ് ശ്രീജ രവി.തമിഴിൽ നിരവധി ചിത്രങ്ങൾ.സൂര്യയുടെ വിശ്വനാഥ ആന്റ് സൺസിൽ ബോളിവുഡ് താരം രവീണ ടണ്ടന്റെ അമ്മ, കര സിനിമയിൽ ധനുഷിന്റെ അമ്മ, കോയമ്പത്തൂർ മാപ്പിളെയിൽ അന്ന ബെന്നിന്റെ , എവിഡൻസിൽ ശശികുമാറിന്റെ , ഘാട്ടാഗുസ്തിയിൽ ഐശ്വര്യ ലക്ഷ്മിയുടെ ... എല്ലാം റിലീസിന് ഒരുങ്ങുന്നു. ഭരതനാട്യത്തിന്റെ രണ്ടാം ഭാഗമായ മോഹിനിയാട്ടം ആണ് അടുത്ത മലയാളം റിലീസ്.
Source link



