ലക്ഷ്യത്തിലേക്ക് കുതിച്ച് കെ ഫോൺ; ബഡ്ജറ്റ് പിന്തുണയോടെ പുതിയ മുന്നേറ്റം

രണ്ട് ലക്ഷം കണക്ഷനുകൾ എന്ന ലക്ഷ്യത്തിലേക്ക് അതിവേഗം കുതിക്കുകയാണ് കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക് അഥവാ കെ ഫോൺ. സംസ്ഥാനത്തുടനീളം ഇതിനകം 1,80,814 കണക്ഷനുകളുമായി ശ്രദ്ധേയമായ വളർച്ച കൈവരിച്ച കെ ഫോണിന്, 2026-27 സംസ്ഥാന ബഡ്ജറ്റിൽ 88.87 കോടി രൂപയുടെ പിന്തുണ പ്രഖ്യാപിച്ചതോടെ ഈ കുതിപ്പിന് പുതിയ കരുത്ത് ലഭിച്ചിരിക്കുകയാണ്. ഡിജിറ്റൽ അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്താനും സംസ്ഥാനത്തെ ഓരോ പൗരനിലേക്കും അതിവേഗ ഇന്റർനെറ്റ് എത്തിക്കാനുമുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് ഈ ബജറ്റ് നീക്കിയിരുപ്പിലൂടെ വീണ്ടും വ്യക്തമാകുന്നത്.
ഡിജിറ്റൽ അടിസ്ഥാനസൗകര്യം കൂടുതൽ വിപുലീകരിക്കുന്നതിനും, സാമൂഹികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലേക്കും അകലെയുള്ള പ്രദേശങ്ങളിലേക്കും അതിവേഗ ഇന്റർനെറ്റ് എത്തിക്കുന്നതിനുമാണ് ബജറ്റിൽ പ്രത്യേക പ്രാധാന്യം നൽകിയിരിക്കുന്നത്. കെഫോൺ ശൃംഖലയുടെ വികസനം, സാങ്കേതിക നവീകരണം, ആദിവാസി മേഖലകളിലെ കണക്റ്റിവിറ്റി ശക്തിപ്പെടുത്തൽ, പ്രവർത്തന ചെലവുകൾ, സോളാർ അധിഷ്ഠിത സംവിധാനങ്ങളുടെ വികസനം എന്നിവയ്ക്കായാണ് തുക വിനിയോഗിക്കുക.
ഇന്റർനെറ്റ് ഒരു ആഡംബരമല്ല, മറിച്ച് ഒരു അടിസ്ഥാന അവകാശമാണെന്ന കാഴ്ചപ്പാടോടെയാണ് കേരളം കെഫോൺ പദ്ധതി നടപ്പാക്കിയത്. ഡിജിറ്റൽ വിഭജനം ഇല്ലാതാക്കി, സംസ്ഥാനത്തെ ഓരോ പൗരനും ഡിജിറ്റൽ ലോകത്തിന്റെ ഭാഗമാകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സംരംഭം ഇന്ന് രാജ്യത്തിനുതന്നെ മാതൃകയായി മാറിക്കൊണ്ടിരിക്കുകയാണ്.
ഡിജിറ്റൽ വിഭജനം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (BPL) കുടുംബങ്ങൾക്ക് സൗജന്യ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്ന രാജ്യത്തെ ശ്രദ്ധേയമായ പൊതുമേഖലാ സംരംഭങ്ങളിലൊന്നായി കെഫോൺ മാറിക്കഴിഞ്ഞു. കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (CSR) ഫണ്ടുകളുടെ പിന്തുണയോടെ ഇതുവരെ 14,232 നിർധന കുടുംബങ്ങൾക്കാണ് സൗജന്യ കണക്ഷൻ ലഭ്യമാക്കിയത്. ഇതിലൂടെ വിദ്യാഭ്യാസം, തൊഴിൽ, സർക്കാർ സേവനങ്ങൾ, ഡിജിറ്റൽ അവസരങ്ങൾ എന്നിവ സമൂഹത്തിന്റെ അവസാന വ്യക്തിയിലേക്കും എത്തിക്കാൻ കെഫോണിന് കഴിഞ്ഞിട്ടുണ്ട്.
അട്ടപ്പാടി, കോട്ടൂർ, വളന്തക്കാട് ദ്വീപ് തുടങ്ങിയ പിന്നാക്ക പ്രദേശങ്ങളിലെ കുടുംബങ്ങൾക്കും വിദ്യാർത്ഥികൾക്കും ഡിജിറ്റൽ ലോകത്തിലേക്കുള്ള വാതിൽ തുറന്നുകൊടുത്തതും കെഫോണിന്റെ സാമൂഹിക പ്രതിബദ്ധതയുടെ തെളിവാണ്. ഇ-ഗവേണൻസ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലും കെഫോൺ നിർണായക പങ്കാണ് വഹിക്കുന്നത്. നിലവിൽ സംസ്ഥാനത്തെ 23,355 സർക്കാർ ഓഫീസുകളിൽ കെഫോൺ കണക്ഷനുകൾ ലഭ്യമാക്കിയിട്ടുണ്ട്. സ്കൂളുകൾ, ആശുപത്രികൾ, ഗ്രാമപഞ്ചായത്തുകൾ, ബ്ലോക്ക് ഓഫീസുകൾ തുടങ്ങി ജനങ്ങൾക്ക് നേരിട്ട് സേവനം നൽകുന്ന സ്ഥാപനങ്ങളിൽ അതിവേഗ കണക്റ്റിവിറ്റി ലഭ്യമാക്കിയതോടെ സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാകുന്നു.
സംസ്ഥാനത്തിന്റെ വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയ്ക്ക് ശക്തമായ ഡിജിറ്റൽ അടിത്തറ ഒരുക്കുന്നതിലും കെഫോൺ നിർണായക പങ്കുവഹിക്കുന്നു. ഇൻഫോപാർക്ക്, ടെക്നോപാർക്ക് ഉൾപ്പെടെയുള്ള പ്രധാന ഐ.ടി. ഹബ്ബുകളിലേക്കും സ്റ്റാർട്ടപ്പുകളിലേക്കും ഗവേഷണ സ്ഥാപനങ്ങളിലേക്കും അതിവേഗവും വിശ്വസനീയവുമായ ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുന്നതിലൂടെ സാങ്കേതിക രംഗത്തിന്റെ വളർച്ചയ്ക്ക് കെഫോൺ കരുത്തേകുകയാണ്. എന്റർപ്രൈസ് സേവനങ്ങൾ, ഫൈബർ ടു ദി ഓഫീസ് (FTTO) കണക്ഷനുകൾ, ഡാർക്ക് ഫൈബർ സേവനങ്ങൾ എന്നിവയിലൂടെ വ്യവസായ സ്ഥാപനങ്ങളുടെയും ഡിജിറ്റൽ ഇന്നൊവേഷൻ ഇക്കോസിസ്റ്റത്തിന്റെയും ആവശ്യങ്ങൾ ഫലപ്രദമായി നിറവേറ്റാനും കെഫോണിന് സാധിക്കുന്നുണ്ട്.
സംസ്ഥാനത്തെ 14 ജില്ലകളെയും അത്യാധുനിക ‘കോർ റിംഗ്’ ശൃംഖലയിലൂടെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നതാണ് കെഫോണിന്റെ സാങ്കേതിക കരുത്തിന്റെ അടിത്തറ. കെ.എസ്.ഇ.ബിയുടെ 375 സബ്സ്റ്റേഷനുകളെ ആസ്പദമാക്കി സ്ഥാപിച്ച പ്രീഫാബ് ഷെൽട്ടറുകളിലും 14 ജില്ലകളിലെ കോർ പോയിന്റ് ഓഫ് പ്രസൻസ് (PoP) കേന്ദ്രങ്ങളിലുമാണ് ശൃംഖല പ്രവർത്തിക്കുന്നത്. ഉയർന്ന ശേഷിയുള്ള ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയിലൂടെ ജില്ലകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഈ സംവിധാനം സംസ്ഥാനവ്യാപകമായി തടസ്സരഹിതവും സ്ഥിരതയാർന്നതുമായ കണക്റ്റിവിറ്റി ഉറപ്പാക്കുന്നു. ശൃംഖലയിലുടനീളമുള്ള എല്ലാ ഉപകരണങ്ങളുടെയും പ്രവർത്തനം എറണാകുളത്തെ അത്യാധുനിക നെറ്റ്വർക്ക് ഓപ്പറേറ്റിംഗ് സെന്റർ (NOC) വഴി തത്സമയം നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. ഇതുവഴി സേവനങ്ങളുടെ ഗുണനിലവാരവും സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കാൻ കെഫോണിന് സാധിക്കുന്നു.
ഇ-ഗവേണൻസ് സംവിധാനങ്ങൾക്ക് ശക്തമായ ഡിജിറ്റൽ അടിത്തറ ഒരുക്കുന്നതിൽ കെഫോൺ നിർണായക പങ്കുവഹിക്കുന്നു. നിലവിൽ സംസ്ഥാനത്തെ 23,355 സർക്കാർ ഓഫീസുകളിൽ കെഫോൺ കണക്ഷനുകൾ ലഭ്യമാക്കിയിട്ടുണ്ട്. സ്കൂളുകൾ, ആശുപത്രികൾ, ഗ്രാമപഞ്ചായത്തുകൾ, ബ്ലോക്ക് ഓഫീസുകൾ തുടങ്ങി ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന സർക്കാർ സ്ഥാപനങ്ങളിലേക്കാണ് പ്രധാനമായും അതിവേഗ കണക്റ്റിവിറ്റി എത്തിച്ചിരിക്കുന്നത്. ശേഷിക്കുന്ന സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള കണക്ഷൻ നൽകുന്നതിനുള്ള പ്രവർത്തനങ്ങളും അതിവേഗം പുരോഗമിക്കുകയാണ്.
ആശുപത്രികളിൽ രോഗികളുടെ ഡിജിറ്റൽ ആരോഗ്യ വിവരങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നത് മുതൽ പഞ്ചായത്ത് ഓഫീസുകളിൽ സർട്ടിഫിക്കറ്റുകളും മറ്റ് സേവനങ്ങളും അതിവേഗം ലഭ്യമാക്കുന്നത് വരെ സർക്കാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിൽ കെഫോണിന്റെ ഹൈസ്പീഡ് നെറ്റ്വർക്ക് നിർണായക പങ്കുവഹിക്കുന്നു. വിവിധ സർക്കാർ സ്ഥാപനങ്ങളെ ഏകീകൃത ഡിജിറ്റൽ ശൃംഖലയിലേക്ക് ബന്ധിപ്പിച്ചതിലൂടെ ഫയൽ കൈമാറ്റം, ഓൺലൈൻ സേവനങ്ങൾ, ഇ-ഗവേണൻസ് സംവിധാനങ്ങൾ എന്നിവ കൂടുതൽ വേഗത്തിലും സുരക്ഷിതമായും നടപ്പാക്കാൻ സാധിക്കുന്നു. ഇതുവഴി ഭരണസംവിധാനത്തിലെ കാലതാമസവും അനാവശ്യ നടപടിക്രമങ്ങളും കുറയ്ക്കാനും പൊതുജനങ്ങൾക്ക് സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായി ലഭ്യമാക്കാനും കഴിഞ്ഞിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലയിലും ഡിജിറ്റൽ പരിവർത്തനത്തിന് കെഫോൺ ശക്തമായ പിന്തുണ നൽകുകയാണ്. അംഗൻവാടികൾ മുതൽ സ്കൂളുകൾ വരെയുള്ള മൂവായിരത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇതിനകം കെഫോൺ കണക്ഷനുകൾ ലഭ്യമാക്കിയിട്ടുണ്ട്. അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമായതോടെ ഡിജിറ്റൽ പഠനരീതികൾ വ്യാപകമാവുകയും ഓൺലൈൻ പഠനസ്രോതസ്സുകളിലേക്കുള്ള വിദ്യാർത്ഥികളുടെ പ്രവേശനം കൂടുതൽ എളുപ്പമാവുകയും ചെയ്തു. അധ്യാപന-പഠന പ്രവർത്തനങ്ങൾ കൂടുതൽ സമ്പന്നവും ആധുനികവുമാക്കുന്നതിൽ ഈ കണക്റ്റിവിറ്റി വലിയ പങ്കുവഹിക്കുന്നു.
ഗാർഹിക ഉപഭോക്താക്കളിലും സർക്കാർ മേഖലയിലും മാത്രമല്ല, വ്യാപാര-വ്യവസായ രംഗത്തും കെഫോണിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തുടനീളം 3,800-ലധികം ലോക്കൽ നെറ്റ്വർക്ക് പ്രൊവൈഡർമാർ കെഫോണുമായി സഹകരിച്ച് പ്രവർത്തിക്കുന്നതും പദ്ധതിയുടെ വ്യാപ്തിയും ജനസ്വീകാര്യതയും വ്യക്തമാക്കുന്നു.
രാജ്യത്ത് പൊതുമേഖലയുടെ നേതൃത്വത്തിൽ ടെലികോം രംഗത്ത് നടപ്പാക്കിയ ഏറ്റവും
ശ്രദ്ധേയമായ ഡിജിറ്റൽ അടിസ്ഥാനസൗകര്യ പദ്ധതികളിലൊന്നാണ് കെഫോൺ. കേരളത്തിന്റെ ഡിജിറ്റൽ പരിവർത്തനത്തിന് ശക്തമായ അടിത്തറ ഒരുക്കുന്ന ഈ ശൃംഖല, സംസ്ഥാനത്തെ 14 ജില്ലകളെയും അത്യാധുനിക ‘കോർ റിംഗ്’ സംവിധാനത്തിലൂടെ പരസ്പരം ബന്ധിപ്പിച്ചിരിക്കുകയാണ്. ഉയർന്ന ശേഷിയുള്ള ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയുടെ പിന്തുണയോടെ രൂപകൽപ്പന ചെയ്ത ഈ കോർ റിംഗ്, സർക്കാർ സേവനങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, ഗാർഹിക ഉപഭോക്താക്കൾ തുടങ്ങി എല്ലാ മേഖലകൾക്കും തടസ്സരഹിതവും വിശ്വസനീയവുമായ കണക്റ്റിവിറ്റി ഉറപ്പാക്കുന്ന സംസ്ഥാനത്തിന്റെ ഡിജിറ്റൽ നട്ടെല്ലായി മാറിക്കഴിഞ്ഞു.
കെ.എസ്.ഇ.ബിയുടെ നിലവിലുള്ള വൈദ്യുതി അടിസ്ഥാനസൗകര്യത്തെ ഫലപ്രദമായി പ്രയോജനപ്പെടുത്തിയാണ് കെഫോൺ അതിന്റെ ശൃംഖല വികസിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 375 കെ.എസ്.ഇ.ബി. സബ്സ്റ്റേഷനുകളിൽ പ്രീഫാബ് ഷെൽട്ടറുകൾ സ്ഥാപിച്ച് ആവശ്യമായ ടെലികോം ഉപകരണങ്ങൾ വിന്യസിച്ചിട്ടുണ്ട്. 14 ജില്ലകളിലായി സ്ഥാപിച്ചിരിക്കുന്ന കോർ പോയിന്റ് ഓഫ് പ്രസൻസ് (PoP) കേന്ദ്രങ്ങളെ 110/220 കെ.വി. ട്രാൻസ്മിഷൻ ലൈനുകളോടൊപ്പമുള്ള ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ വഴി കോർ റിംഗ് ശൃംഖലയുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ സാങ്കേതിക ഘടനയാണ് സംസ്ഥാനവ്യാപകമായി ഉയർന്ന വേഗതയിലുള്ള, സുരക്ഷിതവും സ്ഥിരതയാർന്നതുമായ ഇന്റർനെറ്റ് സേവനം ഉറപ്പാക്കുന്നത്.
ശൃംഖലയിലുടനീളം പ്രവർത്തിക്കുന്ന ഉപകരണങ്ങളുടെയും സേവനങ്ങളുടെയും കാര്യക്ഷമത ഉറപ്പാക്കുന്നതിനായി എറണാകുളം ജില്ലയിൽ അത്യാധുനിക നെറ്റ്വർക്ക് ഓപ്പറേറ്റിംഗ് സെന്റർ (NOC) പ്രവർത്തിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ശൃംഖലയുടെ പ്രവർത്തനം ഇവിടെ നിന്ന് തത്സമയം നിരീക്ഷിക്കുകയും, സാങ്കേതിക തകരാറുകൾ കണ്ടെത്തി അതിവേഗം പരിഹരിക്കുകയും ചെയ്യുന്നു. ഇതിലൂടെ സേവനങ്ങളുടെ ലഭ്യത, ഗുണനിലവാരം, സുരക്ഷ എന്നിവ ഉയർന്ന നിലവാരത്തിൽ നിലനിർത്താൻ കെഫോണിന് സാധിക്കുന്നു.
സാങ്കേതിക മികവും സേവന നിലവാരവും രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ടതിന്റെ തെളിവാണ് കെഫോണിന് ലഭിച്ച ‘ബ്രോഡ്ബാൻഡ് ടെലികോം കമ്പനി ഓഫ് ദ ഇയർ 2026’ എന്ന അന്താരാഷ്ട്ര പുരസ്കാരം. സംസ്ഥാന സർക്കാർ നേതൃത്വത്തിൽ നടപ്പിലാക്കിയ ഒരു പൊതുമേഖലാ ഡിജിറ്റൽ പദ്ധതിക്ക് ലഭിച്ച ഈ അംഗീകാരം, കെഫോണിന്റെ സാങ്കേതിക ശേഷിക്കും പ്രവർത്തന മികവിനും ഉപഭോക്തൃ വിശ്വാസ്യതയ്ക്കും ലഭിച്ച ആഗോള അംഗീകാരമാണ്. ഡിജിറ്റൽ അടിസ്ഥാനസൗകര്യ വികസനത്തിൽ പൊതുമേഖലക്കും സ്വകാര്യ മേഖലയെ വെല്ലുന്ന മികവ് കൈവരിക്കാനാകുമെന്ന് തെളിയിക്കുന്ന നേട്ടം കൂടിയാണിത്.
ഐ.എസ്.പി. ‘A’ ലൈസൻസ്, എൻ എൽ ഡി (നാഷണൽ ലോങ്ങ് ഡിസ്റ്റൻസ് ലൈസൻസ്) എന്നിവ ഉൾപ്പെടെ ഭാവി ഡിജിറ്റൽ സേവനങ്ങൾക്കാവശ്യമായ അനുമതികളും സാങ്കേതിക ശേഷിയും സ്വന്തമാക്കിയ കെഫോൺ, സംസ്ഥാനത്തിന്റെ അതിരുകൾക്കപ്പുറത്തേക്കും സേവന സാധ്യതകൾ വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ്. പൊതുമേഖലയുടെ വിശ്വാസ്യതയും അത്യാധുനിക സാങ്കേതിക സംവിധാനങ്ങളും സാമൂഹിക പ്രതിബദ്ധതയും സമന്വയിപ്പിച്ച കെഫോൺ, ഡിജിറ്റൽ കേരളത്തിന്റെ ഭാവി നിർമിക്കുന്ന ഏറ്റവും ശക്തമായ അടിസ്ഥാനസൗകര്യ പദ്ധതികളിലൊന്നായി മുന്നേറുകയാണ്.
ഡിജിറ്റൽ കണക്റ്റിവിറ്റിയ്ക്ക് അപ്പുറം സാമൂഹിക ഉത്തരവാദിത്തമുള്ള പദ്ധതികളിലും കെഫോൺ സജീവ പങ്കാളിയാണ്. പൊതുസ്ഥലങ്ങളിലെ അനധികൃത മാലിന്യ നിക്ഷേപം നിയന്ത്രിക്കുന്നതിനായി സ്റ്റേറ്റ് സെന്റർ ഫോർ ഇൻഫർമേഷൻ ടെക്നോളജി (സി-ഡിറ്റ്) യുമായി സഹകരിച്ച് കെഫോൺ സ്മാർട്ട് സി.സി.ടി.വി. അധിഷ്ഠിത നിരീക്ഷണ സംവിധാനം നടപ്പാക്കുകയാണ്. തെരഞ്ഞെടുത്ത പഞ്ചായത്തുകൾ,
മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവിടങ്ങളിൽ സ്ഥാപിച്ച ക്യാമറകൾക്ക് സ്ഥിരതയാർന്ന അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റി നൽകുന്നത് കെഫോണാണ്. ഇതുവഴി തത്സമയ നിരീക്ഷണവും ദൃശ്യങ്ങൾ സുരക്ഷിതമായി സംഭരിക്കുന്ന സംവിധാനവും ഉറപ്പാക്കുന്നു.
പദ്ധതിയുടെ ആദ്യഘട്ടമായി പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരി, കണ്ണൂർ ജില്ലയിലെ പന്നിയന്നൂർ, ആലപ്പുഴയിലെ പട്ടണക്കാട് പഞ്ചായത്തുകളിൽ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. മാലിന്യം കൂടുതലായി തള്ളുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ച് സ്ഥാപിച്ച ഈ സംവിധാനം ശുചിത്വം ഉറപ്പാക്കുന്നതിനൊപ്പം നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും പരിസ്ഥിതി സംരക്ഷണത്തോടുള്ള പൊതുജനങ്ങളുടെ ഉത്തരവാദിത്തബോധം വളർത്തുന്നതിനും സഹായകമാകുകയാണ്.
സംസ്ഥാനത്തുടനീളം രണ്ട് ലക്ഷം കണക്ഷനുകൾ എന്ന അടുത്ത നാഴികക്കല്ലിലേക്ക് അതിവേഗം മുന്നേറുന്ന കെഫോണിന് 2026-27 സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച 88.87 കോടി രൂപയുടെ പിന്തുണ വളർച്ചയുടെ പുതിയ അധ്യായത്തിനാണ് വഴിതുറക്കുന്നത്. ശൃംഖലയുടെ കൂടുതൽ വിപുലീകരണം, സാങ്കേതിക നവീകരണം, ആദിവാസി മേഖലകളിലടക്കമുള്ള അകന്ന പ്രദേശങ്ങളിലെ കണക്റ്റിവിറ്റി ശക്തിപ്പെടുത്തൽ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് സേവനം വിപുലീകരിക്കൽ, സോളാർ അധിഷ്ഠിത അടിസ്ഥാനസൗകര്യങ്ങളുടെ വികസനം തുടങ്ങി നിരവധി പദ്ധതികൾക്ക് ഈ ബജറ്റ് പിന്തുണ കരുത്തേകും. അതോടൊപ്പം ഡിജിറ്റൽ വിഭജനം കുറയ്ക്കുന്നതിനും ഇ-ഗവേണൻസ് സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടുന്നതിനും ഈ നീക്കിയിരുപ്പ് നിർണായകമാകും.
ഇന്ന് ഗാർഹിക ഉപഭോക്താക്കളിൽ നിന്ന് സർക്കാർ സ്ഥാപനങ്ങളിലേക്കും വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ നിന്ന് വ്യവസായ-ഐ.ടി. മേഖലകളിലേക്കും സംസ്ഥാനത്തിന്റെ ഡിജിറ്റൽ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി കെഫോൺ മാറിക്കഴിഞ്ഞു. സമത്വവും സാമൂഹിക നീതിയും മുൻനിർത്തിയുള്ള ഡിജിറ്റൽ വികസന മാതൃകയിലൂടെ പൊതുമേഖലയുടെ കരുത്തും സാങ്കേതിക മികവും ഒരുപോലെ തെളിയിച്ച കെഫോൺ, രണ്ട് ലക്ഷം കണക്ഷനുകൾ എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുമ്പോൾ അത് ഒരു ടെലികോം പദ്ധതിയുടെ വളർച്ച മാത്രമല്ല; ഡിജിറ്റൽ കേരളം എന്ന സംസ്ഥാനത്തിന്റെ ദീർഘകാല വികസന കാഴ്ചപ്പാടിലേക്കുള്ള ശക്തമായ മുന്നേറ്റം കൂടിയാണ്. ഭാവി തലമുറകൾക്കായി കൂടുതൽ സമഗ്രവും ഉൾക്കൊള്ളുന്നതുമായ ഡിജിറ്റൽ അടിസ്ഥാനസൗകര്യം ഒരുക്കുന്ന ഈ സംരംഭം, രാജ്യത്തിന് തന്നെ മാതൃകയാകുന്ന പൊതുമേഖലാ വിജയഗാഥയായി മാറിക്കൊണ്ടിരിക്കുകയാണ്.
ഒരു ബ്രോഡ്ബാൻഡ് ശൃംഖല എന്നതിലുപരി സംസ്ഥാനത്തിന്റെ ഡിജിറ്റൽ വികസനത്തിന് ശക്തമായ അടിത്തറ ഒരുക്കുന്ന സംരംഭമായി കെഫോൺ വളർന്നുകഴിഞ്ഞു. പുതിയ ബജറ്റ് പിന്തുണയോടെ, കൂടുതൽ ജനങ്ങളിലേക്കും കൂടുതൽ സാധ്യതകളിലേക്കും ഈ ഡിജിറ്റൽ മുന്നേറ്റം വ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം.
എങ്ങനെ കെഫോൺ കണക്ഷൻ സ്വന്തമാക്കാം?
പുതിയ കെഫോൺ ഗാർഹിക കണക്ഷനുകൾ ലഭിക്കുന്നതിനായി EnteKFONമൊബൈൽ ആപ്പിലൂടെയോ www.kfon.in എന്ന കെഫോൺ ഒഫീഷ്യൽവെബ്സൈറ്റ് വഴിയോ അപേക്ഷിക്കാവുന്നതാണ്. 1800 570 4466 എന്നടോൾ- ഫ്രീ- നമ്പറിൽ വിളിച്ചും കണക്ഷനുകൾക്കായി അപേക്ഷിക്കാം.കെഫോണിന്റെ വിവിധ പ്ലാനുകളും ഓഫറുകളും അറിയുന്നതിനായികെഫോൺ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചോ, അല്ലെങ്കിൽ 9061604466 വാട്സ്ആപ്പ് നമ്പറിൽ “KFON Plans” എന്ന് മെസേജ് അയച്ചോവിവരങ്ങൾ ലഭ്യമാക്കാം.
RELATED TOPICS: KFON, KERALA FIBRE OPTIC NETWORK, KERALA BUDGET, KFON INTERNET, K FON KERALA
Source link


