LIFESTYLE
മഴക്കാലത്ത് അടുക്കളയ്ക്ക് വേണം പ്രത്യേക കരുതൽ

മഴക്കാലം തുടങ്ങിയാൽ ഏതൊരു വീട്ടിലെയും പ്രധാന പ്രശ്നങ്ങളാണ് തുണികൾ ഉണക്കിയെടുക്കാനുള്ള താമസവും അടുക്കള വൃത്തിയാക്കാനുള്ള കഷ്ടപ്പാടും. എപ്പോഴും വെള്ളത്തിന്റെ ഉപയോഗമുള്ള ഇടമായതിനാൽ മഴക്കാലത്ത് അടുക്കളയുടെ പരിപാലനത്തിൽ അധിക ശ്രദ്ധ വേണം. ഈർപ്പം അധികമാകാനും പൂപ്പലും ദുർഗന്ധവും ഉണ്ടാകാനുമുള്ള സാധ്യതയുണ്ട്. ഇത് വീട്ടിലുള്ളവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ഈ പ്രശ്നങ്ങളൊക്കെ ഒഴിവാക്കി മഴക്കാലത്ത് അടുക്കള വൃത്തിയായി സൂക്ഷിക്കാനുള്ള ചില മാർഗങ്ങൾ നോക്കാം.പ്രതലങ്ങൾ ഉണക്കി സൂക്ഷിക്കുകമഴക്കാലത്ത് ഏറ്റവും വലിയ ശത്രു ഈർപ്പത്തിന്റെ സാന്നിധ്യമാണ്. ഈച്ച അടക്കമുള്ള പ്രാണികളുടെ ശല്യം ഈർപ്പം മൂലം പെരുകുന്നു. ഇത് ഫംഗസുകൾ വളരാനുള്ള സാഹചര്യവും ഒരുക്കുന്നു. പാത്രങ്ങൾ കഴുകി ഒതുക്കിയതിനു ശേഷം കൗണ്ടർടോപ്പുകൾ തുടച്ചിടുന്നതിനൊപ്പം ഉണങ്ങിയ തുണികൊണ്ട് ജലാംശം പൂർണമായി നീക്കം ചെയ്തതെന്ന് ഉറപ്പുവരുത്തുകയാണ് ഇതിന് തടയിടാനുള്ള മാർഗം. വൃത്തിയാക്കലിനു ശേഷം ഷെൽഫുകളും സിങ്കും സ്റ്റൗവും എല്ലാം ഇത്തരത്തിൽ നന്നായി ഉണങ്ങിയ തുണികൊണ്ട് തുടച്ച് ജലാംശം നീക്കം ചെയ്യണം. സിങ്കിനോ കൗണ്ടർ ടോപ്പിനോ ഏതെങ്കിലും തരത്തിൽ ചോർച്ച ഉണ്ടെങ്കിൽ അത് എത്രയും വേഗം പരിഹരിക്കുകയും വേണം.പ്രകൃതിദത്ത ഡി ഹ്യൂമിഡിഫയറുകൾ അടുക്കളയ്ക്കുള്ളിലെ വായുവിൽ ഈർപ്പത്തിന്റെ അംശം അധികമാണെങ്കിൽ മുഷിഞ്ഞ ഗന്ധം പരക്കുന്നതിന് കാരണമാകും. ഇതിനുപുറമേ ഫ്രിജിന്റെ പുറം ഭാഗവും ഭിത്തിയും അടക്കമുള്ള ഇടങ്ങളെല്ലാം ഒട്ടിപ്പിടിക്കുന്നതായി അനുഭവപ്പെടുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളിൽ ബേക്കിങ് സോഡ, കരി, കല്ലുപ്പ് എന്നിവയൊക്കെ പ്രകൃതിദത്ത ഡിഹ്യൂമിഡിഫയറുകളായി ഉപയോഗിക്കാം. ഇവയേതെങ്കിലും ബൗളിൽ എടുത്ത് ക്യാബിനറ്റുകൾക്കുള്ളിലോ അടുക്കളയുടെ മൂലകളിലോ തുറന്ന നിലയിൽ സൂക്ഷിക്കണം. അന്തരീക്ഷത്തിലെ അധിക ഈർപ്പം അവ പരമാവധി ആഗിരണം ചെയ്ത് ദുർഗന്ധം അകറ്റും. രണ്ടോ മൂന്നോ ദിവസം ഇടവിട്ട് ഇവ മാറ്റി സ്ഥാപിക്കാനും ശ്രദ്ധിക്കണം.സ്റ്റോറേജിനുള്ളിൽ വായു സഞ്ചാരം ഉറപ്പാക്കാം
Source link
CINEMA
CINEMA

