NEWS

ഇതു മഴക്കാറ്റല്ല; അതിലും വേഗം: ‘സോമാലി ജെറ്റ് സ്ട്രീം’ ശക്തം


തിരുവനന്തപുരം ∙ മലയോര-തീരദേശ മേഖലകളിൽ വീശുന്ന ശക്തമായ കാറ്റ് കാലവർഷത്തിലെ സാധാരണ മഴക്കാറ്റല്ലെന്നു വിലയിരുത്തൽ. അതിലും ഇരട്ടി വേഗത്തിലാണ് (മണിക്കൂറിൽ 40 മുതൽ 60 വരെ കിമീ ) ഈ മാസം കാറ്റുവീശുന്നത്. 4 പ്രധാന സമുദ്ര-അന്തരീക്ഷ വ്യതിയാനമാണു കാരണമെന്നു കേരള സർവകലാശാല പരിസ്ഥിതി ശാസ്ത്രവിഭാഗം വ്യക്തമാക്കി. കാറ്റു കനത്തതു പരമ്പരാഗത മത്സ്യ മേഖലയെയാണ് പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. കേരള തീരത്തു ജൂൺ പകുതിക്കു ശേഷം മാത്രം 10 ദിവസമാണു മത്സ്യബന്ധനത്തിനു നിരോധനമുണ്ടായത്.ഇന്ത്യൻ മഹാസമുദ്രത്തിലെ കാലവർഷത്തിന്റെ ചാലകശക്തിയായ ‘സോമാലി ജെറ്റ് സ്ട്രീം’ ശക്തമായി. ആഫ്രിക്കൻ തീരത്തുനിന്ന് അറബിക്കടൽ വഴി പശ്ചിമതീരത്തേക്ക് വീശുന്ന ഈ കാറ്റ് വൻതോതിൽ ജലബാഷ്പം കേരള തീരത്തേക്ക് തള്ളുന്നു. കാറ്റിനു വേഗം കൂടുന്നതിന് ഇതും കാരണമായി.


Source link

Back to top button