NEWS

ഓപ്പറേഷൻ തൂഫാൻ, ഓപ്പറേഷൻ തണ്ടർ: ‘സർക്കാർ’ പിടിക്കും; ‘സർക്കാർ’ ഇറക്കും


കോട്ടയം ∙ പൊലീസും എക്സൈസും ജയിലിലാക്കുന്ന ലഹരിക്കടത്തു സംഘങ്ങളെ പുറത്തിറക്കുന്നതു സർക്കാർ അഭിഭാഷകർ! പൊലീസിന്റെ ‘തൂഫാൻ’, എക്സൈസിന്റെ ‘തണ്ടർ’ ഓപ്പറേഷനുകളിലൂടെ റിമാൻഡിലാകുന്ന 90% പ്രതികൾക്കും ലഭിക്കുന്നതു സർക്കാരിന്റെതന്നെ നിയമസേവന അതോറിറ്റിയിലെ അഭിഭാഷകരുടെ സൗജന്യ സേവനം. രാജ്യദ്രോഹ കുറ്റവാളികളുടെ കേസ് വാദിക്കാൻ സംസ്ഥാനത്തെ ഭൂരിപക്ഷം അഭിഭാഷകരും തയാറാകാത്ത സാഹചര്യത്തിലാണു പ്രതികൾക്കു സൗജന്യ നിയമസഹായം ലഭിക്കുന്നത്.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സാധാരണക്കാർക്കു സൗജന്യമായി നിയമസഹായം ഉറപ്പാക്കുന്നതിന് എല്ലാ ജില്ലകളിലും സ്ഥാപിതമായ ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസലിനെയാണു ലഹരിക്കുറ്റവാളികൾ തെറ്റിദ്ധരിപ്പിച്ച് അവർക്കുവേണ്ടി ഉപയോഗപ്പെടുത്തുന്നത്. കേസുകളുടെ തുടക്കം മുതൽ അപ്പീൽ ഘട്ടം വരെ സഹായം ലഭിക്കുന്നുണ്ട്. ഓരോ ജില്ലയിലെ അഞ്ചുപേരടങ്ങുന്ന അഭിഭാഷകസംഘമാണു ലീഗൽ എയ്ഡ് ഡിഫൻസ് വിഭാഗത്തിലുള്ളത്. ഹൈക്കോടതി അനുമതിയോടെ ലീഗൽ സർവീസ് അതോറിറ്റിയാണ് ഇവരെ നിയമിക്കുന്നത്.


Source link

Back to top button