NEWS

ട്രക്ക് ഇടിച്ച് വീണത് ബസിനു മുന്നിൽ; കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിത ഇടപെടലിൽ കർണാടക ഡ്രൈവർക്ക് അദ്ഭുതരക്ഷ – വിഡിയോ


കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിത ഇടപെടലിൽ കർണാടക ആർടിസി ഡ്രൈവർക്ക് അദ്ഭുതരക്ഷ. നിലമ്പൂർ ഡിപ്പോയിലെ ഡ്രൈവർ മലപ്പുറം കാവന്നൂർ സ്വദേശി എൻ.എം. നസീഫിന്റെ ജാഗ്രതയും മനസ്സാന്നിധ്യവും കാരണം ഒഴിവായത് വൻ ദുരന്തം. ട്രക്ക് ഇടിക്കാതിരിക്കാൻ ദേശീയപാതയുടെ മറുവശത്തേക്ക് ഓടിക്കയറിയ കർണാടക ബസ് ഡ്രൈവറെ രക്ഷിക്കാൻ ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറ്റി നിർത്തുകയായിരുന്നു നസീഫ്. അതും തന്റെ ബസിൽ യാത്ര ചെയ്ത 42 യാത്രക്കാരെയും സുരക്ഷിതരാക്കിക്കൊണ്ട്. നസീഫ് പറയുന്നു, സംഭവം ഇങ്ങനെ: ‘‘വെള്ളിയാഴ്ച വൈകിട്ട് നിലമ്പൂരിൽനിന്ന് ബെംഗളൂരുവിലേക്കു പോയ ശേഷം ശനിയാഴ്ച തിരികെ വരികയായിരുന്നു നസീഫും സഹപ്രവർത്തകനായ കെ.മുഹമ്മദ് ഷാഫിയും. 4‌1 റിസർവേഷൻ യാത്രക്കാരും ഇടയ്ക്കുനിന്നു കയറിയ മറ്റൊരു യാത്രക്കാരനും ബസിലുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി 11.45ന് ബെംഗളൂരുവിൽനിന്നു പുറപ്പെട്ട് ശനിയാഴ്ച പുലർച്ചെ മൈസൂരു–ബെംഗളൂരു ദേശീയപാതയിലെ ആദ്യ ടോളിൽ എത്തിയപ്പോഴാണ് നസീഫ് ഡ്രൈവിങ് സീറ്റിലേക്ക് വരുന്നത്. ഏതാണ്ട് 20 മിനിറ്റ് പിന്നിട്ട് രാംനഗര ബൈപാസിലെത്തിയപ്പോഴാണ് സംഭവം.


Source link

Back to top button