NEWS

‘ഏത് തരം ചർച്ചയ്‌ക്കും കോർപ്പറേഷൻ ഭരണസമിതി തയ്യാറാണ്’; അവിശ്വാസപ്രമേയ നീക്കത്തിൽ പ്രതികരിച്ച് വി വി രാജേഷ്

V V Rajesh

തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണസമിതിക്കെതിരായ അവിശ്വാസ പ്രമേയനീക്കത്തിൽ പ്രതികരിച്ച് മേയർ വി വി രാജേഷ്. അവിശ്വാസപ്രമേയം നിയമപരമായി അംഗീകരിക്കപ്പെട്ട കാര്യമാണെന്നും അതിനെ ജനാധിപത്യപരമായ സ്വാഗതം ചെയ്യുമെന്നും വി വി രാജേഷ് പറഞ്ഞു.

‘101-ൽ 50 സീറ്റാണ് ജയിച്ചിട്ടുള്ളത്. ഭരണത്തിൽ എത്തുമ്പോൾതന്നെ ആറുമാസത്തിൽ ഒരിക്കലൊരു അവിശ്വാസ പ്രമേയം ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. അതായത് അഞ്ച് വർഷംകൊണ്ട് പത്ത് അവിശ്വാസപ്രമേയം നേരിടേണ്ടിവരുമെന്നുള്ള പ്രതീക്ഷയിൽത്തന്നെയാണ് ഭരണസമിതി അധികാരത്തിൽ ഏറിയത്. അതിനാൽ ജനാധിപത്യത്തിൽ അങ്ങനെയുള്ള സാഹചര്യങ്ങൾ നിയമപരമായി അനുവദിക്കപ്പെട്ടിട്ടുള്ളതാണ്. അങ്ങനെയുള്ള ഏതൊരു കാര്യത്തെയും ജനാധിപത്യപരമായ രീതിയിൽ സ്വാഗതം ചെയ്യുകയാണ്. ഏത്‌ തരം ചർച്ചയ്‌ക്കും കോർപ്പറേഷൻ ഭരണസമിതി തയ്യാറാണ്’- വി വി രാജേഷ്
RELATED TOPICS: VV RAJESH, MAYOR, THIRUVANTHAPURAM CORPORATION, MOTION OF NO CONFIDENCE


Source link
NEWS

Back to top button