BUSINESS

കേരളത്തില്‍ ‘വ്യാവസായിക പടയൊരുക്കം’; മലയാളികള്‍ക്ക് വന്‍ നേട്ടമാകുന്ന പദ്ധതികള്‍, പണമൊഴുക്കാന്‍ സര്‍ക്കാര്‍


Kerala Development: മുഖ്യമന്ത്രി വി ഡി സതീശന്‍ ഇക്കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതിയ സംസ്ഥാന ബജറ്റിനെ ദീര്‍ഘവീക്ഷണമുള്ള ഒരു സാമ്പത്തിക രേഖയായാണ് പല വിദഗ്ധരും വിലയിരുന്നുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കേരളത്തിന്റെ വളര്‍ച്ച മുന്നില്‍ കണ്ടുള്ള പദ്ധതികളാണ് ഈ ബജറ്റിന്റെ ഹൈലൈറ്റ്. കേരളത്തെ ഒരു ആഗോള വ്യവസായ- നിക്ഷേപ ഹബ്ബാക്കി മാറ്റാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുവെന്ന് വ്യക്തം. ഗ്രീന്‍ എനര്‍ജി, ടൂറിസം, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയ്ക്ക് നല്‍കിയിരിക്കുന്ന ഊന്നല്‍ കണ്ടില്ലെന്ന് നടിക്കരുത്. യുവാക്കള്‍ക്കും, പ്രവാസികള്‍ക്കും ഒരുപോലെ അവസരങ്ങള്‍ ഒരുക്കുന്ന പ്രഖ്യാപനങ്ങള്‍ ഈ ബജറ്റിലുണ്ടായിരുന്നു. ഇക്കഴിഞ്ഞ കേരള ബജറ്റില്‍ വ്യാവസായിക- നിക്ഷേപ മേഖലക്കായി ആകെ വകയിരുത്തിയത് 1,417.26 കോടി രൂപയാണ്. ഇത് കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് വിഹിതത്തേക്കാള്‍ 122.54 കോടി കൂടുതലാണ്. ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളും, അവയുടെ ലക്ഷ്യങ്ങളും മനസിലാക്കാം. പ്രധാന വ്യാവസായിക – നിക്ഷേപ പദ്ധതികള്‍ഗ്രീന്‍ ഹൈഡ്രജന്‍ & റിന്യൂവബിള്‍ എനര്‍ജി മേഖലയിലെ പ്രഖ്യാപനങ്ങള്‍ എടുത്തുപറയണം. കേരളത്തെ ഒരു ക്ലീന്‍ എനര്‍ജി ഹബ്ബാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഇതിനായി 100 കോടി രൂപ വകയിരുന്നു. ഗ്രീന്‍ ഹൈഡ്രജന്‍, ഗ്രീന്‍ അമോണിയ എന്നിവയുടെ ഉല്‍പ്പാദനത്തിലാകും ശ്രദ്ധ കേന്ദ്രീകരിക്കുക. റെറയര്‍ എര്‍ത്ത് ക്രിട്ടിക്കല്‍ മിനറല്‍സ് മിഷനും വളരെ പ്രധാനപ്പെട്ടതു തന്നെ. തന്ത്രപ്രധാന ധാതുക്കളുടെ ഖനനത്തിനും, സംസ്‌കരണത്തിനുമായാണ് പുതിയ മിഷന്‍. ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തിനായി 100 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ക്ക് കരുത്തുപകരാന്‍ 50 കോടി ചെലവലില്‍ ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്മെന്റ് കോറിഡോറും പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ നിര്‍മ്മാതാക്കളില്‍ ഒന്നാണ് കേരളം. കേരളത്തിലെ ഫര്‍ണിച്ചര്‍ വ്യവസായത്തിന്റെ കേന്ദ്രം കൊച്ചി, ആലുവ, പെരുമ്പാവൂര്‍ മേഖലകളാണ്. ഇവ ഏകോപിപ്പിച്ച് ഒരു ഫര്‍ണിച്ചര്‍ ഹബ്ബ് വികസിപ്പിക്കാന്‍ 10 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. കേരളത്തിന്റെ വികസന സ്വപ്‌നങ്ങളില്‍ ജെന്‍ സിക്ക് പ്രധാന്യം വര്‍ധിച്ചുവരികയാണ്. പുതിയ തലമുറയിലെ സംരംഭകരെയും, സാങ്കേതിക വിദ്യകളെയും പ്രോത്സാഹിപ്പിക്കാന്‍ 50 കോടിയാണ് നീക്കിവച്ചിരിക്കുന്നത്. ടൂറിസത്തിന് ‘വ്യവസായ’ പദവി’ നല്‍കാനുള്ള തീരുമാനവും വളരെ പ്രധാനപ്പെട്ടതു തന്നെ. ടൂറിസം മേഖലയ്ക്കായി 325.36 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. ടൂറിസം ഔദ്യോഗികമായി ഒരു വ്യവസായമായി മാറുന്നുവെന്നതു തന്നെ വലിയ കാര്യമാണ്. ഇതിലൂടെ വ്യവസായങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ടൂറിസം സംരംഭങ്ങള്‍ക്കും ലഭിക്കും. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര മാരിടൈം മ്യൂസിയത്തിന് 50 കോടിയും, മുസിരിസ് പദ്ധതിക്ക് 19 കോടിയും അനുവദിച്ചു.ചെറുകിട വ്യവസായങ്ങളുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തിന് 39.45 കോടിയും, എംഎസ്എംഇകള്‍ക്കായുള്ള പ്രത്യേക പാക്കേജിന് 63 കോടിയും നീക്കിവച്ചു. ഒരു ലക്ഷം നാനോ- മൈക്രോ സംരംഭങ്ങളുടെ വിറ്റുവരവ് 1 കോടി രൂപയിലെത്തിക്കാനുള്ള ‘മിഷന്‍ 1,00,000’ പദ്ധതിക്ക് 4 കോടിയും, നിലവിലുള്ള മൈക്രോ സംരംഭങ്ങളെ സ്‌മോള്‍- മീഡിയം തലത്തിലേക്ക് ഉയര്‍ത്താനുന്ന ‘മിഷന്‍ 1000’ പദ്ധതിക്ക് 35 കോടിയും നീക്കിയിരിപ്പുണ്ട്. കേരള മാരിടൈം പോളിസി, പോര്‍ട്ട് സിറ്റി പ്രഖ്യാപനങ്ങളും ഭാവി മുന്നില്‍ കണ്ടുള്ളതു തന്നെ. വിഴിഞ്ഞം, കോവളം, കൊല്ലം, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളെ ബന്ധിപ്പിച്ച് വ്യവസായിക ഇടനാഴികളും, പോര്‍ട്ട് സിറ്റിയും ഉയരുന്നതോടെ കേരളത്തിന്റെ മുഖഛായ തന്നെ മാറും. പ്രവാസികളുടെ നിക്ഷേപങ്ങള്‍ സുരക്ഷിതമായി വ്യവസായങ്ങളിലേക്ക് ആകര്‍ഷിക്കാനുള്ള പ്രവാസി ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് ഫണ്ട് പദ്ധതിയും പ്രതീക്ഷ നല്‍കുന്നതു തന്നെ. പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍കേരളത്തിന്റെ സുസ്ഥിരമായ വികസനമാണ് ഈ പദ്ധതികളുടെ പ്രധാന ലക്ഷ്യം. ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറച്ച് പരിസ്ഥിതി സൗഹൃദ ഗ്രീന്‍ എനര്‍ജിയിലേക്ക് മാറുകയെന്ന വലിയ ലക്ഷ്യം കേരളവും പിന്തുടരുന്നു. ഗ്രീന്‍ എനര്‍ജിയാണ് ഭാവിയെന്ന തിരിച്ചറിവാണ് വ്യക്തമാകുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍, എംഎസ്എംഇകള്‍, ടൂറിസം എന്നിവ പ്രോല്‍സാഹിപ്പിക്കുന്നതിലൂടെ ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങളാണ് ലക്ഷ്യം വയ്ക്കുന്നത്. പ്രതിരോധം, ക്രിട്ടിക്കല്‍ മിനറല്‍സ്, നവയുഗ സാങ്കേതികവിദ്യകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതു വഴി ഭാവി ശോഭനമാക്കാനും കേരളം ചുവടുവയ്ക്കുന്നു. പ്രവാസി മലയാളി നിക്ഷേപങ്ങളും, ആഗോള മൂലധനവും കേരളത്തിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യവും ഈ പദ്ധതികളില്‍ വ്യക്തമാണ്. മലയാളികള്‍ക്ക് എങ്ങനെ നേട്ടമാകും?ടൂറിസത്തിന് വ്യവസായിക പദവി നല്‍കുന്നതോടെ അനന്തമായ സാധ്യതകളാണ് സര്‍ക്കാര്‍ തുറന്നിടുന്നത്. പ്രാദേശിക തലത്തിലെ വികസനങ്ങളില്‍ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനൊപ്പം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഇത് സാധാരണക്കാരുടെ കൈയ്യില്‍ പണമെത്തിക്കും. ഇത് അവരുടെ ജീവിതനിലവാരം ഉയര്‍ത്തും. പുതിയ സ്റ്റാര്‍ട്ടപ്പ്, ഫര്‍ണിച്ചര്‍ ഹബ്ബുകള്‍ വഴി കേരളത്തില്‍ ഉയര്‍ന്ന ശമ്പളമുള്ള തൊഴിലുകള്‍ ലഭ്യമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. വായ്പകളിലെ പലിശ ഇളവ്, മാര്‍ജിന്‍ മണി ഗ്രാന്റുകള്‍ (നാനോ സംരംഭങ്ങള്‍ക്ക് 17.06 കോടി മാറ്റിവെച്ചിട്ടുണ്ട്) എന്നിവ സാധാരണക്കാരായ പുതിയ സംരംഭകര്‍ക്ക് വലിയ കൈത്താങ്ങാകും. നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്കും, വിദേശത്തുള്ളവര്‍ക്കും തങ്ങളുടെ സമ്പാദ്യം വിശ്വസ്തതയോടെ നിക്ഷേപിക്കാനും അതില്‍ നിന്ന് ലാഭം നേടാനും പ്രവാസി ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് വഴിയൊരുക്കും. പി.പി.പി (PPP) മോഡലില്‍ ആരംഭിക്കുന്ന ‘കേരള യൂണിവേഴ്‌സിറ്റി ഫോര്‍ സ്‌കില്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ഒന്റര്‍പ്രണര്‍ഷിപ്പ്’ വഴി മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള വ്യവസായ പരിശീലനം ലഭിക്കും.


Source link

Back to top button