NEWS
ദ്രാവിഡ നിഴലിൽനിന്നു പുറത്തേക്കോ?: ‘മാണിക്കം ടച്ച്’ കോൺഗ്രസിനെ രക്ഷിക്കുമോ?

ചെന്നൈ ∙ തമിഴ്നാട്ടിൽ സഖ്യസർക്കാരുണ്ടാക്കി മന്ത്രിസഭയിൽ കോൺഗ്രസിനു സ്ഥാനം കണ്ടെത്തിയ ബി.മാണിക്കം ടഗോർ പിസിസി പ്രസിഡന്റായി നിയമിതനാകുന്നതോടെ സംസ്ഥാനത്തു പാർട്ടിയുടെ ഉയിർത്തെഴുന്നേൽപാണ് അണികൾ സ്വപ്നം കാണുന്നത്. ദ്രാവിഡ പാർട്ടികളുടെ നിഴലായി നിന്നതു കോൺഗ്രസിനെ നിർജീവമാക്കിയെന്ന വിലയിരുത്തലിന് അംഗീകാരം നൽകുന്നതായി പുതിയ പ്രസിഡന്റിന്റെ നിയമനം. ടിവികെയിൽ ചേരണമെന്ന ആവശ്യം തിരഞ്ഞെടുപ്പിനു മുൻപു പാർട്ടിയിൽ ഉയർത്തിയതു മാണിക്കം ടഗോറിന്റെ ഗ്രൂപ്പായിരുന്നു. എന്നാൽ, മുൻ അധ്യക്ഷൻ കെ.സെൽവപെരുന്തകെയുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ഈ നീക്കത്തിനു ഹൈക്കമാൻഡിന്റെ പിന്തുണ ലഭിച്ചില്ല.വിവിധ പാർട്ടികളുമായി സഖ്യമുള്ളപ്പോഴും കൂട്ടുകക്ഷി മന്ത്രിസഭ രൂപീകരിക്കാത്ത ഡിഎംകെ, അണ്ണാഡിഎംകെ എന്നിവരുടെ നയത്തിനെതിരെ വിസികെ അടക്കമുള്ള പാർട്ടികൾ ഉയർത്തിയ‘ആച്ചിയിൽ പങ്ക് അധികാരത്തിലും പങ്ക്’ എന്ന മുദ്രാവാക്യം ഏറ്റുപിടിച്ചായിരുന്നു വിരുദുനഗർ എംപി കൂടിയായ മാണിക്കം ടാഗോറിന്റെ കരുനീക്കങ്ങൾ.
Source link


