NEWS
അതുലിന് ആദ്യം മറ്റൊരു വിവാഹനിശ്ചയം; പിന്മാറിയതോടെ ആ പെൺകുട്ടി ജീവനൊടുക്കി: ആരതിയെ വിവാഹം ചെയ്തത് ബാങ്ക് മാനേജറെന്നു പറഞ്ഞ്

തിരുവനന്തപുരം∙ ആറ്റുകാലിൽ വർക്കല സ്വദേശിനി ആരതി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണങ്ങളുമായി കുടുംബം. സ്വകാര്യ ബാങ്കിൽ മാനേജറാണെന്നു പറഞ്ഞാണ് ആരതിയെ ഭർത്താവ് അതുൽ ശ്രീകുമാർ വിവാഹം കഴിച്ചതെന്നും എന്നാൽ വിവാഹശേഷമാണു വാഹന വായ്പയുമായി ബന്ധപ്പെട്ട ജോലിയാണെന്നു മനസ്സിലായതെന്നും ആരതിയുടെ പിതൃസഹോദരൻ വിൻസാൽ മനോരമ ഓൺലൈനോടു പറഞ്ഞു. ‘‘അതുലിനു നേരത്തെ കൊല്ലം സ്വദേശിയായ മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചിരുന്നു. എന്നാൽ അതിലും നല്ല മറ്റൊരാളെ കണ്ടതോടെ അതുൽ ആ വിവാഹം വേണ്ടെന്നുവച്ചു. ഇതിൽ മനംനൊന്ത് ആ പെൺകുട്ടി ജീവനൊടുക്കി. ഈ സംഭവത്തിനുശേഷമാണ് ആരതിയെ വിവാഹം ആലോചിക്കുന്നത്. അതുൽ പ്രമുഖ സ്വകാര്യ ബാങ്കിൽ മാനേജറാണെന്നാണു കുടുംബത്തെ അറിയിച്ചത്. ആരതിക്ക് കൊല്ലം കലക്ടറേറ്റിൽ താൽക്കാലിക ജോലിയുണ്ടായിരുന്നു. അതിന്റെ കാലാവധി കഴിഞ്ഞശേഷം മറ്റൊരു ജോലി കിട്ടിയിട്ടു വിവാഹം നടത്താമെന്നു പറഞ്ഞെങ്കിലും വിവാഹം പെട്ടെന്നുവേണമെന്ന് ആരതിയും അതുലും ആവശ്യപ്പെടുകയായിരുന്നു.
Source link


