NEWS

സമാധാനം പൊളിയുന്നു? ഏറ്റുമുട്ടി യുഎസും ഇറാനും, പുതിയ തീരുവ ഭീഷണിയുമായി ട്രംപ്, എണ്ണവില കൂടുതൽ ഇടിഞ്ഞു, സ്വർണം കയറ്റത്തിൽ


പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കിടെ ആശങ്കയായി വീണ്ടും യുഎസ് – ഇറാൻ ഏറ്റുമുട്ടൽ. കഴിഞ്ഞ ദിവസം ഹോർമുസിൽ ചരക്കുകപ്പലിനു നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് മറുപടിയായി ഇറാനിലെ മിസൈൽ, ഡ്രോൺ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് യുഎസ് സൈന്യം അറിയിച്ചു. പിന്നാലെ യുഎസ് സൈനിക കേന്ദ്രങ്ങളിൽ പ്രത്യാക്രമണം നടത്തിയെന്ന് ഇറാനും. മേഖലയിൽ സമാധാനം പുനസ്ഥാപിക്കാൻ 60 ദിവസത്തെ വെടിനിർത്തൽ കരാറിൽ ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും ഒപ്പിട്ടതിനു ഒരാഴ്ചയ്ക്കു ശേഷമാണ് പുതിയ നീക്കങ്ങൾ. ഇത് സമാധാന ശ്രമങ്ങളെ ബാധിക്കുമോയെന്ന ആശങ്കയിലാണ് ലോകം. വെടിനിർത്തൽ ലംഘിച്ചതിലുള്ള തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇരുവിഭാഗവും ഭീഷണി മുഴക്കിയിട്ടുമുണ്ട്. പുതിയ തീരുവയുമായി ട്രംപ്ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട ആശങ്ക പിടിമുറുക്കിയതോടെ അമേരിക്കൻ വിപണികൾ വെള്ളിയാഴ്ച നഷ്ടത്തിലായി. നാസ്ഡാക്, എസ് ആൻഡ് പി സൂചികകൾ തുടർച്ചയായ അഞ്ചാം ദിവസമാണ് നഷ്ടത്തിലാകുന്നത്. എഐ, ടെക് കമ്പനികളിലുണ്ടായ കനത്ത വിൽപനയാണ് വിപണിക്ക് കുരുക്കായത്. ഉടനുണ്ടാകുമെന്ന് കരുതിയിരുന്ന ഓപ്പൺ എഐയുടെ ഐപിഒ 2027ലേക്ക് വൈകിപ്പിക്കുമെന്ന റിപ്പോർട്ട് വിൽപന രൂക്ഷമാക്കി. ഐപിഒയ്ക്കു ശേഷം സ്പേസ്എക്സിന്റെ മോശം പ്രകടനവും  എഐ മേഖലയിലെ അനിശ്ചിതത്വവുമാണ് ഓപ്പൺ എഐയുടെ വിപണി പ്രവേശം വൈകിപ്പിക്കാൻ കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. ഡോ സൂചിക 0.09 ശതമാനവും എസ് ആൻഡ് പി 0.05 ശതമാനവും നാസ്ഡാക് 0.24 ശതമാനവും ഇടിഞ്ഞു. എസ് ആൻഡ് പി ഈ ആഴ്ച രണ്ടു ശതമാനവും നാസ്ഡാക് 4.6 ശതമാനവുമാണ് ഇടിഞ്ഞത്. കഴിഞ്ഞ ദിവസം ആപ്പിൾ, മൈക്രോസോഫ്റ്റ് എന്നീ കമ്പനികൾ ചില ഉപകരണങ്ങളുടെ വില വർധിപ്പിച്ചിരുന്നു. ഇത് സെമിക്കണ്ടക്ടർ മേഖലയിലെ ചെലവ് വർധിപ്പിക്കുമെന്ന ആശങ്കയും വിപണി നഷ്ടത്തിന് കാരണമായി.


Source link

Back to top button