NEWS
കട നൽകിയില്ല, സ്വത്ത് മുഴുവൻ സഹോദരന് നൽകുമോ എന്ന പേടി; സഹോദരനെയും കുടുംബത്തെയും കൊലപ്പെടുത്തി 17കാരൻ

ഖൊരഖ്പൂർ∙ ഉത്തർപ്രദേശിലെ ഖൊരഖ്പൂരിൽ കുടുംബവഴക്കിനെ തുടർന്ന് 17കാരൻ സഹോദരനെയും ഭാര്യയേയും മൂന്ന് വയസ്സുകാരനായ കുഞ്ഞിനെയും കൊലപ്പെടുത്തി. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹോദരനും ഭാര്യയും കുഞ്ഞും ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. ആക്രമണം നടന്ന സമയത്ത് ദമ്പതികളുടെ മൂത്ത മകൻ തൊട്ടടുത്ത് കിടക്കുന്നുണ്ടായിരുന്നു. എന്നാൽ അവനെ പ്രതി ആക്രമിച്ചിട്ടില്ല. ഭാരമുള്ള വസ്തുകൊണ്ട് മൂന്നുപേരെയും അടിച്ച് വീഴ്ത്തിയതിനു ശേഷം മൂർച്ചയേറിയ ആയുധം കൊണ്ട് വെട്ടുകയായിരുന്നെന്ന് പ്രതി പൊലീസിന് മൊഴി നൽകി. സംഭവസമയത്ത് പ്രതിയുടെ മാതാപിതാക്കൾ മറ്റൊരു മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം വീടിന്റെ ഒന്നാം നിലയിലെ മുറിയിൽ ഇരിക്കുകയായിരുന്ന പ്രതിയെ അവിടെ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
Source link


