NEWS
ഫിലിപ്പീൻസിൽ ക്ലാസ് മുറിയിൽ വെടിവയ്പ്പ്; 3 വിദ്യാർഥികൾ കൊല്ലപ്പെട്ടു; പ്രതികൾ ഒൻപതാം ക്ലാസുകാർ

ടാക്ലോബാൻ സിറ്റി ∙ ഫിലിപ്പീൻസിൽ ക്ലാസ് മുറിയിലുണ്ടായ വെടിവയ്പ്പിൽ മൂന്ന് വിദ്യാർഥികൾ കൊല്ലപ്പെട്ടു. ഏഴ് വിദ്യാർഥികൾക്ക് പരുക്കേറ്റു. പ്രതികളായ രണ്ട് വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ ടാക്ലോബാൻ സിറ്റിയിലെ സാൻ ജോസ് നാഷണൽ ഹൈസ്കൂളിലാണ് നാടിനെ നടുക്കിയ സംഭവം. രാവിലെ ഒമ്പത് മണിയോടെയായിരുന്നു വെടിവയ്പ്പ്. ഒൻപതാം ക്ലാസ് വിദ്യാർഥിയായ ഒന്നാം പ്രതിയെ വെടിവയ്പ്പ് നടന്ന ഉടൻ പൊലീസ് പിടികൂടിയിരുന്നു. ഒൻപതാം ക്ലാസ് വിദ്യാർഥിയായ രണ്ടാമത്തെ പ്രതിയെ മണിക്കൂറുകൾക്ക് ശേഷം പ്രദേശവാസികളുടെ സഹായത്തോടെയാണ് ടാക്ലോബാൻ സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രായപൂർത്തിയാകാത്തവരായതിനാൽ പ്രതികളുടെ പേരുവിവരങ്ങളോ കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ചുള്ള വിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല.
Source link


