NEWS

ഭർത്താവുമായി സംസാരിച്ചതിനു പിന്നാലെ ഇരിട്ടി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി യുവതി


കണ്ണൂർ ∙ ഭർത്താവുമായി സംസാരിച്ചതിനു പിന്നാലെ ഇരിട്ടി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവതിയെ രക്ഷപ്പെടുത്തി. തിങ്കൾ രാവിലെ പത്തരയോടെയാണ് സംഭവം. യുവതി പുഴയിലേക്ക ചാടുന്നത് ഇതുവഴി വന്ന ലോറി ഡ്രൈവർ കണ്ടതിനെത്തുടർന്ന് ഉടൻ ലോറി പാലത്തിൽ നിർത്തി ബഹളമുണ്ടാക്കി.സമീപത്തുണ്ടായിരുന്ന നിർമാണ തൊഴിലാളിയായ ഇതര സംസ്ഥാനക്കാരനായ യുവാവ് പുഴയിലേക്കിറങ്ങി യുവതിയെ രക്ഷിക്കാൻ ശ്രമിച്ചു. ഇതിനിടെ യുവാവ് അവശനിലയിലായി. പിന്നാലെ ഇതുവഴി വന്ന മുഴക്കുന്ന് സ്വദേശി പ്രജോദും വെള്ളത്തിലിറങ്ങി രക്ഷിക്കാൻ ശ്രമിച്ചു. പിന്നാലെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി എല്ലാവരേയും കരയ്ക്ക് കയറ്റുകയായിരുന്നു. യുവതിയെയും ഇതര സംസ്ഥാന തൊഴിലാളിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Source link

Back to top button