NEWS
എൻ.ആർ.എസ്. ബാബു അന്തരിച്ചു

തിരുവനന്തപുരം ∙ കേരള കൗമുദി ഡപ്യൂട്ടി എഡിറ്ററും ബ്യൂറോ ചീഫും ആയിരുന്ന എൻ.ആർ.എസ്.ബാബു (എൻ.ആർ.സുഭാഷ് ബാബു-84) അന്തരിച്ചു. കലാകൗമുദി എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. പട്ടം വൃന്ദാവൻ കോളനിയിലെ വസതിയിലാണു അന്ത്യം. സംസ്കാരം യുഎസിലുള്ള മകൻ എത്തിയശേഷം.വനം കുംഭകോണത്തെപ്പറ്റി ബാബുവും അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ എസ്.ജയചന്ദ്രൻ നായരും ചേർന്ന് 1973ൽ കേരള കൗമുദിയിൽ പ്രസിദ്ധീകരിച്ച ലേഖന പരമ്പര ശ്രദ്ധേയമായ അന്വേഷണാത്മക റിപ്പോർട്ട് ആയിരുന്നു. ഇതിനു പിന്നാലെ ‘കാട്ടുകള്ളന്മാർ’ എന്ന ഗ്രന്ഥവും പ്രസിദ്ധീകരിച്ചു.
Source link


