NEWS

ഇറാൻ നിരുപാധികം കീഴടങ്ങിയെന്ന് ട്രംപ്; ഹോർമുസ് കടന്ന് കപ്പലുകൾ, ‘എണ്ണപ്പേടി’ മാറുന്നു, കൂപ്പുകുത്തി സ്വർണം


ലോകത്തിന്റെ എണ്ണപ്പേടി ഒഴിയുന്നു. മാസങ്ങളായി അടഞ്ഞു കിടക്കുന്ന ഹോർമുസ് കടലിടുക്ക് വഴി 1.2 കോടി ബാരൽ ക്രൂഡോയിൽ പുറത്തെത്തിയെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്. ഇറാന്റെ തീരങ്ങളിൽ യുഎസ് സേനയുടെ നാവിക ഉപരോധം പിൻവലിച്ചതിനു പിന്നാലെയാണിത്. എന്നാൽ പ്രതീക്ഷിച്ച രീതിയിൽ ക്രൂഡ് വില ഇടിഞ്ഞിട്ടില്ല. യുഎസ് – ഇറാൻ സമാധാന കരാറിന്റെ ഭാവി എന്താകുമെന്നാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്. അടിസ്ഥാന പലിശ നിരക്ക് കൂട്ടുമെന്ന ഫെഡ് പ്രഖ്യാപനവും നിക്ഷേപകരെ അലട്ടുന്നുണ്ട്. ഫെഡ് തീരുമാനം വായ്പ ചെലവ് കൂടുതൽ കാലത്തേക്ക് ഉയർന്നു നിൽക്കാൻ കാരണമാകുമെന്നതാണ് ആശങ്ക. ഇതിനിടയിലും ക്രൂഡോയിൽ വില ബാരലിന് 80 ഡോളറിൽ താഴെത്തന്നെയാണ്. സ്വർണവില കുത്തനെ ഇടിഞ്ഞു. ഓഹരി വിപണികൾ നേട്ടം തുടരുമെന്നാണ് പ്രതീക്ഷ.അതേസമയം, സമാധാന കരാർ ഒപ്പിട്ടതോടെ ഇറാൻ തന്റെ മുന്നിൽ കീഴടങ്ങിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ അധികാരങ്ങൾക്ക് ഒരു പരിധിയുമില്ല. ഇറാനുമായുള്ള യുദ്ധം ലോക സാമ്പത്തികത്തെ ബാധിക്കുമെന്ന ദുരന്തമായി മാറാതിരിക്കാനുള്ള മുൻകരുതലോടെയാണ് താൻ നീങ്ങിയത്. ഇറാനെ സൈനികമായും അല്ലാതെയും തകർത്തു. ഇപ്പോഴത്തെ ധാരണ പത്രം പോലും ഇറാന്റെ കീഴടങ്ങലാണ്. ലോകത്തിലെ മറ്റൊരു സൈന്യത്തിനും കഴിയാത്തതാണ് അമേരിക്കൻ സൈന്യം ഇറാനിൽ തെളിയിച്ചതെന്നും അദ്ദേഹം പറ‍ഞ്ഞു. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 475 ലക്ഷം കോടി രൂപയിൽ നിന്ന് 477.69 ലക്ഷം കോടി രൂപയായി ഉയർന്നു. ഇതോടെ ഇന്നലെ മാത്രം നിക്ഷേപകരുടെ സമ്പത്തിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടത്. 2.48 ലക്ഷം കോടി രൂപയാണെന്നും കണക്ക്. കഴി‍ഞ്ഞ അഞ്ചു ദിവസത്തിനിടെ മാത്രം നിക്ഷേപകരുടെ സമ്പത്തിലേക്ക് അധികമെത്തിയത് 25 ലക്ഷം കോടി രൂപയാണ്. 


Source link

Back to top button