LIFESTYLE

ഇത്രയും പച്ചപ്പ് നിറച്ച വീട് അധികം കണ്ടിട്ടില്ല; ഒറ്റനിലയിൽ ഒരു കൊട്ടാരം; വിഡിയോ


കൊല്ലം ജില്ലയിലെ ഭരണിക്കാവിലാണ് റാംവിനോദിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. 35 സെന്റിൽ 4400 സ്ക്വയർഫീറ്റിൽ ഒരുക്കിയ മനോഹരമായ വീടിന്റെ വിശേഷങ്ങളിലേക്ക്…ഒറ്റനിലയിൽ ആലിന്റെ ശിഖരങ്ങൾ പോലെ പടർന്ന് പന്തലിച്ചു കിടക്കുകയാണ് വീട്. പലതട്ടുകളായിട്ട് ചരിഞ്ഞ ഓട് വിരിച്ച മേൽക്കൂരയാണ് പുറംകാഴ്ചയുടെ ഭംഗി. ജിഐ ട്രസ് ചെയ്ത് ഓടു വിരിച്ചിരിക്കുന്നു. ഡച്ച് കൊളോണിയൽ ശൈലി അനുസ്മരിക്കുംവിധം നൽകിയ കമാനാകൃതിയിലുള്ള ജാലകങ്ങളാണ് വീട്ടിലെ പ്രധാന ആകർഷണം. വീടിനു ചുറ്റും കലാത്തിയ, ലൂട്ടിയ, ടെർമിനാലിയ തുടങ്ങിയ ധാരാളം ചെടികൾ കൊണ്ട് നിറച്ചിരിക്കുന്നു.വീടുപോലെതന്നെ ചുറ്റുപാടുകൾ ഹരിതാഭമായി ഒരുക്കി. കോബിൾസ്, നാച്ചുറൽ സ്‌റ്റോൺ, ഗ്രാസ് ഇടകലർത്തി ഡ്രൈവ് വേ ഒരുക്കി. ഫലവൃക്ഷങ്ങൾ മുറ്റത്ത് തണൽ വിരിക്കുന്നു.പോർച്ച്, സിറ്റൗട്ട്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, വിശാലമായ മൂന്നു ബെഡ്റൂമുകൾ, ബാത്റൂമുകൾ, ധാരാളം കോർട്യാഡുകൾ, സ്വിമ്മിങ് പൂൾ എന്നിവയാണ് വീട്ടിലെ ഇടങ്ങൾ.സിറ്റൗട്ടിന്റെ നാലു വശത്തും കർട്ടൻ ക്രീപ്പറുകൾകൊണ്ട് പച്ചപ്പിന്റെ ആവരണം തീർത്തിരിക്കുന്നു. സിറ്റൗട്ടിന്റെ ഒരുവശത്ത് സീറ്റിങ് സ്പേസ്, മറുഭാഗത്തായി ഗ്രീൻ ഓപൺ കോർട്യാർഡ്, അതിനു മധ്യത്തിലൂടെ പ്രധാന വാതിലിലേക്കു നയിക്കുന്ന പാസേജ് ഒരുക്കി.പ്രധാന വാതിൽ തുറന്ന് പ്രവേശിക്കുന്നത് ഡബിൾ ഹൈറ്റിലുള്ള ലിവിങ് സ്പേസിലേക്കാണ്. വുഡൻ തീമിലാണ് ഈ സ്പേസ്. മനോഹരമായ ഫർണിച്ചറുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇവിടെയുള്ള ഫുൾ ലെങ്ത് സ്ലൈഡിങ് ഗ്ലാസ് വിൻഡോയിലൂടെ വീടിനു മുൻവശത്തുള്ള കോർട്യാഡിലേക്ക് കടക്കാം.


Source link

CINEMA

CINEMA

Back to top button