LIFESTYLE

മിനിട്ടുകൾകൊണ്ട് നര മാറി മുടി കറുക്കും, മാസങ്ങളോളം ഡൈ ചെയ്യേണ്ട; എളുപ്പത്തിൽ ചെയ്യാവുന്ന മൂന്ന് മാർഗങ്ങളിതാ

ഇപ്പോൾ പ്രായഭേദമില്ലാതെ പലരും അനുഭവിക്കുന്ന പ്രശ്‌നമാണ് നര. കൊച്ചുകുട്ടികളിൽ പോലും അകാലനര കണ്ടുവരുന്നു. ഈ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം ഇല്ല. അതിനാൽ ഭൂരിഭാഗംപേരും കെമിക്കലുകൾ നിറഞ്ഞ ഡൈകളെയാണ് ആശ്രയിക്കുന്നത്. വിപണിയിൽ ലഭിക്കുന്ന ഇത്തരം ഡൈകൾ നിരന്തരം ഉപയോഗിക്കുന്നത് മുടി ദുർബലമാകാനും പൊട്ടിപ്പോകാനും കാരണമാകും. മാത്രമല്ല, അതിലെ കെമിക്കലുകൾ മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. എന്നാൽ, ഈ പ്രശ്‌നങ്ങളൊന്നും ഇല്ലാതെ തികച്ചും പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ച് മുടി കറുപ്പിക്കാം. അതിനുള്ള ചില എളുപ്പ മാർഗങ്ങൾ അറിയാം.


വാൾനട്ട് – ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ നല്ലതാണ് വാൾനട്ട്. ഇവ സ്ഥിരമായി കഴിച്ചാൽ ശരീരത്തിൽ അതിന്റെ ഗുണങ്ങൾ നല്ലരീതിയിൽ പ്രകടമാകുന്നത് കാണാം. മുടി കറുപ്പിക്കാനായി വാൾനട്ടിന്റെ പുറംതോടാണ് വേണ്ടത്. ഇത് വെള്ളത്തിലിട്ട് തിളപ്പിച്ച് കുറുക്കി ശിരോചർമത്തിലും മുടിയിലും തേക്കുക. ഷാംപൂ ഉപയോഗിക്കാതെ വേണം കഴുകി കളയാൻ. ആഴ്‌ചയിൽ മൂന്നോ നാലോ തവണ ഇത് ചെയ്യാം.
ബീറ്റ്‌റൂട്ട്, കാരറ്റ് – ഇവ രണ്ടും തുല്യ ആളവിലെടുത്ത് കട്ടിയായി അരച്ചെടുക്കുക. ശേഷം സ്ഥിരമായി ഉപയോഗിക്കുന്ന എണ്ണ കൂടി ചേർത്ത് യോജിപ്പിച്ച് മുടിയിൽ മുഴുവനായി പുരട്ടിക്കൊടുക്കുക. അര മണിക്കൂറോ അതിൽ കൂടുതലോ സമയം വച്ചശേഷം കഴുകി കളയാവുന്നതാണ്.
ഉള്ളിത്തൊലി – വെള്ളത്തിൽ ഉള്ളിത്തൊലി ചേർത്ത് തിളപ്പിച്ച് കുറുക്കിയെടുക്കണം. തണുക്കുമ്പോൾ ഈ വെള്ലം ഉപയോഗിച്ച് തലമുടി കഴുകാവുന്നതാണ്. ദിവസവും ചെയ്യുക. ക്രമേണ മുടിയുടെ നിറം മാറുന്നത് നിങ്ങൾക്ക് കാണാം.


Source link

Back to top button