NEWS
അതീവ രഹസ്യമായിപരീക്ഷിച്ചു വന്ന ‘പ്രൊമിത്യൂസിന്’ ഒരു ലക്ഷം കോടിയോളം രൂപയുടെ വൻ നിക്ഷേപം; ലോകത്തെ മാറ്റിമറിക്കാൻ ശേഷിയുള്ള നീക്കം

നിർമിത ബുദ്ധിയുടെ (എഐ) ചരിത്രത്തിൽ പുതിയൊരു അധ്യായം രചിക്കാൻ പ്രൊജക്ട് പ്രൊമിത്യൂസ് (Project Prometheus) എത്തുന്നു എന്ന രഹസ്യം ഒടുവിൽ പുറത്തുവന്നു. ചാറ്റ്‌ബോട്ടുകൾക്കും വെർച്വൽ അസിസ്റ്റന്റുകൾക്കും അപ്പുറത്ത് ഭൗതിക ലോകത്ത് നേരിട്ട് ഇടപെടലുകൾ നടത്താൻ കെൽപ്പുള്ള എഐ എന്ന ആശയം പ്രാവർത്തികമാക്കാനായി ആരംഭിച്ച കൂറ്റൻ പദ്ധതിയാണിത്. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസും പ്രമുഖ ശാസ്ത്രജ്ഞനും ബിസിനസുകാരനുമായ വിക്രം ‘വിക്ക്’ ബജാജുമാണ് (Vikram ‘Vik’ Bajaj) ഈ വിപ്ലവകരമായ നീക്കത്തിന് പിന്നിൽ. പ്രൊമിത്യൂസ് പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങൾ ഇതുവരെ ഇരുവരും പൂർണ്ണമായി പുറത്തുവിട്ടിരുന്നില്ലെങ്കിലും പുതിയ വിവരങ്ങൾ ഐടി ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.ഭൗതിക ലോകത്തേക്കും എഐയുടെ സാന്നിധ്യം
Source link


