NEWS

വിക്ഷേപണ ദൗത്യങ്ങളില്ലാതെ 6 മാസം; അനിശ്ചിതത്വം : ഐഎസ്ആർഒ ദൗത്യങ്ങൾക്ക് അപ്രഖ്യാപിത നിയന്ത്രണം?


തിരുവനന്തപുരം ∙ തുടർച്ചയായി 2 പിഎസ്എൽവി ദൗത്യങ്ങൾ പരാജയപ്പെട്ടതിനു പിന്നാലെ ഐഎസ്ആർഒയുടെ വിക്ഷേപണ ദൗത്യങ്ങൾക്ക് അപ്രഖ്യാപിത നിയന്ത്രണം. ഈവർഷം നടക്കുമെന്നു പ്രഖ്യാപിച്ചിരുന്ന ഗഗൻയാൻ പ്രാഥമിക ദൗത്യങ്ങൾ ഉൾപ്പെടെയുള്ള മുപ്പതോളം ദൗത്യങ്ങളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു.മുൻവർഷങ്ങളിൽ ശരാശരി 5–6 വിക്ഷേപണ ദൗത്യങ്ങൾ നടത്തിയിട്ടുള്ള ഐഎസ്ആർഒ ഈവർഷം ഇതുവരെ നടത്തിയത് ജനുവരി 12ന് വിക്ഷേപിച്ച പിഎസ്എൽവി–സി62 ദൗത്യം മാത്രം. ഇതും പരാജയമായിരുന്നു. 6 മാസം പിന്നിട്ടിട്ടും പുതിയ ദൗത്യങ്ങൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല.ഇവരുടെ റിപ്പോർട്ട് ലഭിച്ചെന്നും അടിസ്ഥാനകാരണങ്ങൾ കണ്ടെത്തിയെന്നും കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിങ് അറിയിച്ചു. തിരുത്തൽ നടപടികൾ ആരംഭിച്ചു കഴി‍ഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മുൻകാലങ്ങളിൽ ഇത്തരം റിപ്പോർട്ടുകളുടെ സംക്ഷിപ്തരൂപം സർക്കാർ പുറത്തുവിട്ടിരുന്നെങ്കിലും ഇത്തവണ ഇതു രഹസ്യമാക്കി വയ്ക്കുകയാണ്. 2025ൽ ഇന്ത്യ–യുഎസ് സംരംഭമായ നൈസർ, വാണിജ്യ ഉപഗ്രഹമായ ബ്ലൂബേഡ് എന്നിവയുൾപ്പെടെ വിജയദൗത്യങ്ങൾ ഐ എസ്ആർഒ പൂർത്തിയാക്കിയിരുന്നു.


Source link

Back to top button