NEWS
ദേവസ്വം ഗസറ്റഡ് ഓഫിസർ നിയമനം: മാനദണ്ഡ ലംഘനം, അതൃപ്തി അറിയിച്ച് മന്ത്രി കെ.മുരളീധരൻ

ശബരിമല ∙ മാനദണ്ഡങ്ങൾ കാറ്റിൽപറത്തി തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നടത്തിയ സ്ഥലം മാറ്റങ്ങൾക്ക് എതിരെ വ്യാപകമായ പരാതി. ദേവസ്വം മന്ത്രി ബോർഡ് പ്രസിഡന്റിനെ അതൃപ്തി അറിയിച്ചു. സ്വർണക്കൊള്ള കേസിൽ സ്വർണം ചെമ്പാണെന്നു റിപ്പോർട്ട് തയാറാക്കിയ ഉദ്യോഗസ്ഥനെ പ്രധാന ക്ഷേത്രത്തിൽ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസറാക്കി നിയമിച്ചതും ഉത്സവത്തിനു മുൻകൂർ വാങ്ങിയ പണം തിരിച്ചടച്ചില്ലെന്ന് വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയ ആരോപണ വിധേയനെ ദേവസ്വം ആസ്ഥാനത്ത് വിജിലൻസ് ഓഫിസറായി നിയമിച്ചതുമാണ് വിവാദമായത്.യുഡി ക്ലാർക്കായിരിക്കെ സന്നിധാനത്തെ ദ്വാരപാലക ശിൽപവും കട്ടിളപ്പാളിയും സ്വർണം പൂശാൻ ദേവസ്വം ബോർഡ് പ്രസിഡന്റിനു വഴിവിട്ട് റിപ്പോർട്ട് തയാറാക്കി നൽകിയ ഉദ്യോഗസ്ഥനെ വള്ളിയാങ്കാവ് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായും നിയമിച്ചാണ് കഴിഞ്ഞ ദിവസം ഗസറ്റഡ് ഓഫിസർമാരുടെ സ്ഥലംമാറ്റം പട്ടിക പുറത്തിറക്കിയത്. വൈക്കം ക്ഷേത്ര ഉത്സവത്തിനു മുൻകൂർ വാങ്ങിയ തുക തിരിച്ചടച്ചിട്ടില്ലെന്നു വിജിലൻസ് കണ്ടെത്തിയ ആളെയാണ് ദേവസ്വം ആസ്ഥാനത്ത് വിജിലൻസ് ഓഫിസറാക്കിയത്.
Source link


