NEWS
ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ 10000 വൃക്ഷത്തൈ

തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായി ചേർന്ന് നടപ്പിലാക്കുന്ന ദേവാരണ്യം പദ്ധതിക്കായി 10000 വൃക്ഷത്തൈകൾ വനം വകുപ്പ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് നൽകും. ദേവസ്വം ബോർഡിന് കീഴിലെ 125 ക്ഷേത്രങ്ങളിൽ നടാനാണിത്.
ആകെ 15,000 വൃക്ഷത്തൈകളാണ് ആവശ്യം. 5000 വൃക്ഷത്തൈകൾ ഗ്രീൻ കേരള മിഷൻ വഴി ലഭ്യമാകും.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ, അംഗം അഡ്വ. കെ. രാജു എന്നിവരും വനം വകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ ചർച്ചയിലാണ് 10000 വൃക്ഷത്തൈകൾ നൽകുന്നതിന് ധാരണയായത്.
Source link
NEWS


