CINEMA

ഖലീഫയിൽ കാജൽ അഗർവാളിന് ക്ഷണം

പൃഥ്വിരാജ് നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫ എന്ന ചിത്രത്തിൽ ഡാൻസ് നമ്പർ അവതരിപ്പിക്കാൻ നടി കാജൽ അഗർവാളിന് ക്ഷണം. കാജൽ ഇതുവരെ സമ്മതം മൂളിയില്ല എന്നാണ് വിവരം. കാജൽ ഓകെ പറഞ്ഞാൽ താരത്തിന്റെ മലയാള പ്രവേശം കൂടിയാകും. ഖലീഫയുടെ ദുബായ് ഷെഡ്യൂളിൽ ഗാനചിത്രീകരണം ഉൾപ്പെടെയുണ്ട്. ഈ ഗാനചിത്രീകരണത്തിലേക്ക് കാജൽ അഗർവാളിനെ ക്ഷണിച്ചിരിക്കുന്നത്. ഒരാഴ്ചത്തെ ചിത്രീകരണം ആണ് ദുബായിൽ. ഖലീഫയുടെ കേരള ഷെഡ്യൂൾ പൂർത്തിയായതാണ്. നേപ്പാളിൽ രണ്ടുദിവസത്തെ ചിത്രീകരണം കൂടിയുണ്ട്. ഇതോടെ പാക്കപ്പ് ആകും. തെന്നിന്ത്യൻ താരങ്ങളായ കൃ​തി​ ​ഷെ​ട്ടി​യും മാ​ള​വി​ക​ ​ശ​ർ​മ്മ​യും​ ​ആണ് നാ​യി​കമാർ​.​ ​ ​ ​ബോ​ളി​വു​ഡ് ​താ​രം​ ​നി​തി​ൻ​ ​മു​കേ​ഷ് ​ആ​ണ് ​പ്ര​തി​നാ​യ​ക​ൻ.​ ​

നി​തി​ൻ​ ​മു​കേ​ഷി​ന്റെ​ ​ബോ​ളി​വു​ഡ് ​അ​ര​ങ്ങേ​റ്റ​ ​ചി​ത്രം​ ​കൂ​ടി​യാ​ണ്.​ ​മോ​ഹ​ൻ​ലാ​ൽ​ ​അ​തി​ഥി​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്ന​ ​ചി​ത്രം​ ​ആഗസ്റ്റ് 20ന് ​ഒാണം റിലീസായി തി​യേ​റ്റ​റി​ൽ​ ​എ​ത്തും.​ ഇന്ദ്രൻസാണ് മറ്റൊരു പ്രധാന താരം. ​തെ​ലു​ങ്ക് ​താ​രം​ ​മാ​ള​വി​ക​ ​ശ​ർ​മ്മ​യു​ടെ​ ​ആ​ദ്യ​ ​മ​ല​യാ​ള​ ​ചി​ത്രം​ ​കൂ​ടി​ ​ആ​ണ് ​ഖ​ലീ​ഫ.​ ​ ​ ​മാ​മ്പ​റ​യ്ക്ക​ൽ​ ​അ​ഹ​മ്മ​ദ് ​അ​ലി​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​കൊ​ച്ചു​ ​മ​ക​നാ​യ​ ​മാ​മ്പ​റ​യ്ക്ക​ൽ​ ​ആ​മി​ർ​ ​അ​ലി​ ​എ​ന്ന​ ​നാ​യ​ക​ ​ക​ഥാ​പാ​ത്ര​മാ​യാ​ണ് ​പൃ​ഥ്വി​രാ​ജ് ​എ​ത്തു​ന്ന​ത്.​ ​

ജി​നു​ ​എ​ബ്ര​ഹാം​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ഖ​ലീ​ഫ​ ​സ്വ​ർ​ണ്ണ​ ​ക​ള്ള​ക്ക​ട​ത്തി​ന്റെ​ ​പ​ശ്‌​ചാ​ത്ത​ല​ത്തി​ൽ​ ​വ​ലി​യ​ ​കാ​ൻ​വാ​സി​ൽ​ ​ക​ഥ​പ​റ​യു​ന്ന​ ​ബി​ഗ് ​ബ​ഡ്ജ​റ്റ് ​എ​ന്റ​ർ​ടെ​യ്ന​റാ​ണ് .​ ​മാ​സ് ​സ്റ്റൈ​ലി​ഷ് ​ആ​ക്ഷ​ൻ​ ​ത്രി​ല്ല​റാ​യി​ ​ഒ​രു​ക്കു​ന്ന​ ​ചി​ത്രം,​ ​ത്ര​സി​പ്പി​ക്കു​ന്ന​ ​ചേ​സ് ​രം​ഗ​ങ്ങ​ൾ​ ​കൊ​ണ്ടും​ ​ആ​ക്ഷ​ൻ​ ​രം​ഗ​ങ്ങ​ൾ​ ​കൊ​ണ്ടും​ ​സ​മ്പ​ന്ന​മാ​യി​രി​ക്കും​ .​ ​ജി​നു​ ​ഇ​ന്നോ​വേ​ഷ​ന്റ​ ​ബാ​ന​റി​ൽ​ ​ജി​നു​ ​എ​ബ്ര​ഹാ​മും​ ​സൂ​ര​ജ് ​കു​മാ​റും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​സ​ഹ​നി​ർ​മ്മാ​താ​വ് ​-​ ​സി​ജോ​ ​സെ​ബാ​സ്റ്റ്യ​ൻ.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​-​ ​ജോ​മോ​ൻ​ ​ടി​ ​ജോ​ൺ,​ ​സം​ഗീ​തം​ ​-​ ​ജേ​ക്സ് ​ബി​ജോ​യ്,​ ​എ​ഡി​റ്റിം​ഗ് ​-​ ​ച​മ​ൻ​ ​ചാ​ക്കോ,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ഡി​സൈ​ന​ർ​ ​-​ ​മോ​ഹ​ൻ​ദാ​സ്,​ ​ആ​ക്ഷ​ൻ​ ​-​ ​യാ​നി​ക് ​ബെ​ൻ,


Source link

Back to top button