NEWS
എൽനിനോ പ്രതിഭാസം: കാലവർഷത്തിന്റെ ശക്തി കുറയുമോ?

തിരുവനന്തപുരം ∙ പസിഫിക് സമുദ്രോപരിതലം അമിതമായി ചൂടു പിടിക്കുന്ന എൽനിനോ പ്രതിഭാസം രൂപപ്പെട്ടതോടെ കേരളത്തിൽ കാലവർഷത്തിന്റെ കരുത്തു ചോരുമോയെന്ന് സംശയമുയർന്നു. ഇതിന്റെ ഭാഗമായി ചൂടു കൂടി കാലവർഷത്തിന്റെ ശക്തി കുറയുമെന്നു നേരത്തേ തന്നെ കാലാവസ്ഥ വകുപ്പും വിവിധ കാലാവസ്ഥ ഏജൻസികളും മുന്നറിയിപ്പ് നൽകിയിരുന്നു.തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ സമയത്ത് എൽനിനോ പ്രതിഭാസം ശക്തിപ്പെടാനാണ് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. സമുദ്രോപരിതലത്തിലെ താപനില വർധനയുടെ ഭാഗമായി സമുദ്രാന്തരീക്ഷ വ്യവസ്ഥകളും എൽനിനോ സ്വഭാവം പ്രകടിപ്പിച്ചു തുടങ്ങി. ജൂൺ മാസത്തോടെ പസിഫിക്കിലെ താപനില എൽനിനോ നിശ്ചയിക്കാനുള്ള പരിധിയെ മറികടന്നിരുന്നു. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിലെ ശരാശരി താപനില വ്യതിയാനം 0.5 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തിയതോടെയാണിത്.
Source link


