NEWS

സ്വർണവിലയിൽ കുതിച്ചുകയറ്റം; പിടിവള്ളി ഇട്ടുകൊടുത്ത് ട്രംപ്, ‘ഒരു ലക്ഷം’ തൊടേണ്ട പവൻ‌ വീണ്ടും 1.10 ലക്ഷത്തിലേക്ക്


സ്വർണവില ഇടിവിന്റെ ട്രെൻഡിന് സഡൻ ബ്രേക്കിട്ട് വീണ്ടും കുതിച്ചുകയറുന്നു. പവൻവില വൈകാതെ 90,000 രൂപയിലേക്കുവരെ ഇടിയുമെന്ന് പ്രതീക്ഷിച്ചിരിക്കേ, അപ്രതീക്ഷിതമായി തിരിച്ചുകയറ്റത്തിനുള്ള പിടിവള്ളി കിട്ടി. ഇറാനുമായി ഡീൽ ഉടൻ പ്രാബല്യത്തിലാകുമെന്നും ആക്രമണങ്ങൾ നിർത്തിവയ്ക്കുന്നതായും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതാണ് സ്വർണത്തിന് തിരിച്ചുകയറാനുള്ള ആവേശമായത്.ട്രംപിന്റെ വാക്കിന് പിന്നാലെ ക്രൂഡോയിൽ, ഡോളർ, ബോണ്ട് യീൽ‌ഡ് എന്നിവ താഴ്ന്നു. പണപ്പെരുപ്പം കൂടുമെന്നും പലിശഭാരം കൂട്ടുമെന്നുമുള്ള പേടിയുടെ തീവ്രത കുറഞ്ഞു. ഇത് അവസരമാക്കി സ്വർണവില തിരിച്ചുകയറുകയാണ്. കേരളത്തിൽ ഇന്ന് ഗ്രാമിന് 270 രൂപ വർധിച്ച് വില 13,620 രൂപയായി. 2160 രൂപ ഉയർന്ന് 1,08,960 രൂപയാണ് പവൻവില. കഴിഞ്ഞ 2 ദിവസത്തിനിടെ പവന് 5520 രൂപ ഇടിഞ്ഞിരുന്നു.അതേസമയം, ഡീൽ വരുമെന്ന ട്രംപിന്റെ വാക്ക് ഇറാൻ തള്ളിയെന്ന് റിപ്പോർട്ടുകളുണ്ട്. അതുകൊണ്ടുതന്നെ, വിപണികളിൽ വീണ്ടുമൊരു ‘മലക്കംമറിച്ചിലിന്’ സാധ്യത കാണുന്നവരുമുണ്ട്. ഇറാനും ട്രംപും തമ്മിൽ വീണ്ടും തെറ്റിയാൽ എണ്ണവില കൂടുകയും സ്വർണവില താഴുകയും ചെയ്യാം.


Source link

Back to top button