എല്ലാവരെയും ഫാനാക്കി ബാലന്റെ അമ്മ ഫർസാന പാലത്തിങ്കൽ

മഞ്ഞുമൽ ബോയ്സിനുശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ബാലൻ എന്ന ചിത്രത്തിന്റെ ട്രെയിലറിൽ ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവച്ച് എല്ലാവരെയും ഫാനാക്കി മാറ്റി അമ്മയുടെ പേര് ഫർസാന പാലത്തിങ്കൽ. തിയേറ്റർ ആർട്ടിസ്റ്റും മോഡലും പീഡിയാട്രിക് ഒകുപേഷണൽ തെറാപ്പിസ്റ്റുമായ ഫർസാന മലയാളിയാണ്.
ദുബായിൽ ആണ് പഠിച്ചതും വളർന്നതും. ദുബായിലെ അവർ ഓൺ ഇന്ത്യൻ സ്കൂളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ഫർസാന മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഒക്കുപേഷണൽ തെറാപ്പിയിൽ ബിരുദം നേടി. മണിപ്പാൽ യൂണിവേഴ്സിറ്റിയിലെ ഡ്രാമനോൺ മണിപ്പാൽ എന്ന തിയേറ്റർ ഗ്രൂപ്പുമായി സഹകരിച്ച് നിരവധി പ്രോജക്ടുകൾ ചെയ്തിട്ടുണ്ട്.
ഫർഹാൻ അക്തറിന്റെ ’മർദ് ഒഫീഷ്യൽ” എന്ന യുട്യൂബ് ചാനലിൽ ’ഛൂലേൻ ആസ്മ” എന്ന സംഗീത ആൽബത്തിന്റെ കവറിൽ ഫർസാന പ്രത്യക്ഷപ്പെട്ടിരുന്നു. 2015ൽ ഫെമിന മിസ് ഇന്ത്യയുടെ ക്യാമ്പസ് പ്രിൻസസ് മത്സരത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.
ബിരുദ പഠനത്തിനുശേഷം ദുബായിലേക്ക് താമസം മാറിയ ഫർസാന ഓട്ടിസം, എഡിഎച്ച്.ഡി തുടങ്ങിയ അവസ്ഥകളിൽ ജീവിക്കുന്ന കുട്ടികൾക്കുവേണ്ടി പീഡിയാട്രിക് ഒക്കുപേഷണൽ തെറാപ്പിസ്റ്റായി ജോലിചെയ്തു.
തിയേറ്റർ അഭിനയത്തിനും സമയം കണ്ടെത്തി. നിരവധി ബ്രാന്റുകളുടെ മോഡലായി. 2021ൽ ഷോർട്ട് ആൻഡ് സ്വീറ്റ് ദുബായ് തിയേറ്റർ ഫെസ്റ്റിവലിലെ പ്രകടനങ്ങൾക്ക് ഫർസാനയ്ക്ക് മികച്ച നടിക്കുള്ള പുരസ്കാരവും ലഭിച്ചു. ജൂൺ 19ന് ബാലൻ ലോക വ്യാപകമായി റിലീസ് ചെയ്യും.
Source link


