NEWS

 പൊലീസ് തലപ്പത്ത് വൻഅഴിച്ചുപണി:….. പി. വിജയന് ക്രമസമാധാന ചുമതല, എസ്. ശ്രീജിത്ത് ജയിൽ മേധാവി

തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. പി.വിജയനെ സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയാക്കി. ഇന്റലിജൻസ് മേധാവിയായിരുന്നു വിജയൻ. എ.ഡി.ജി.പി എച്ച്.വെങ്കിടേഷിനെ ക്രൈംബ്രാഞ്ച് എ.ഡി.ജിപിയാക്കി. എസ്.ശ്രീജിത്താണ് പുതിയ ജയിൽ മേധാവി. ജയിൽ മേധാവിയായിരുന്ന ബൽറാംകുമാർ ഉപാദ്ധ്യായയെ സായുധ പൊലീസ് ബറ്റാലിയൻ എ.ഡി.ജി.പിയാക്കി. ദിനേന്ദ്ര കശ്യപാണ് ഇന്റലിജൻസ് മേധാവി. ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റ് ഐ.ജിയായിരുന്ന ഹർഷിത അട്ടല്ലൂരിയെ പൊലീസ് ആസ്ഥാനത്തെ ഐ.ജിയാക്കി. ഇന്റലിജൻസ് ഐ.ജിയായിരുന്ന എസ്.ശ്യാംസുന്ദറാണ് ക്രൈംബ്രാഞ്ച് ഐ.ജി. ആർ.നിശാന്തിനി ഇന്റലിജൻസ് ഐജിയാകും. ഡി.ഐ.ജി യതീഷ് ചന്ദ്രയാണ് എറണാകുളം റേഞ്ച് ഡി.ഐ.ജി. നിലവിൽ കണ്ണൂർ റേഞ്ച് ഡി.ഐ.ജിയായിരുന്നു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായിരുന്ന കെ.കാർത്തികിനെ തൃശൂർ റേഞ്ച് ഡി.ഐ.ജിയാക്കി. ടി.നാരായണനാണ് കണ്ണൂർ റേഞ്ച് ഡി.ഐ.ജി.

 തലസ്ഥാനത്തിന് സ്വന്തം കമ്മിഷണർ

എറണാകുളം റേഞ്ച് ഡി.ഐ.ജിയായിരുന്ന അരുൾ ആർ.ബി കൃഷ്ണയാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ. തിരുവനന്തപുരം സ്വദേശിയാണ് അരുൾ. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറായിരുന്ന മെറിൻ ജോസഫിനെ കോഴിക്കോട് റൂറൽ പൊലീസ് മേധാവിയാക്കി. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി.ഷൗക്കത്തലിയാണ് കോഴിക്കോട് കമ്മിഷണർ. ആലുപ്പുഴയിൽ കെ.എസ്.യു പ്രവർത്തകർക്ക് നേരെ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ നടത്തിയ മർദ്ദനം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനാണ് ഷൗക്കത്ത് അലി. കെ.എസ്.ഇ.ബി ചീഫ് വിജിലൻസ് ഓഫീസറായിരുന്ന പ്രശാന്തൻ കാണി.ബി.കെയാണ് തിരുവനന്തപുരം റൂറൽ മേധാവി. ഇടുക്കി ജില്ലാ പൊലീസ് മേധാവി സാബു മാത്യുവിനെ കോട്ടയം ജില്ലാ പൊലീസ് മേധാവിയാക്കി.

ഉദ്യോഗസ്ഥരും പുതിയ ചുമതലയും

ഷാജി സുഗുണൻ – കൊല്ലം എസ്.പി, ടി.കെ.വിഷ്ണു പ്രദീപ് – ആലപ്പുഴ എസ്.പി, എ.അബ്ദുൾ റാഷി – പാലക്കാട് എസ്.പി., എസ്.ദേവമനോഹർ – വയനാട് എസ്.പി, ബി. കൃഷ്ണകുമാർ – റെയിൽവേ എസ്.പി, പി. നിതിൻരാജ് -കാസർകോട് എസ്.പി, അനുജ് പളിവൽ -പൊലീസ് ആസ്ഥാനത്തെ ക്രമസമാധാനചുമതലയുള്ള എ.ഐ.ജി, ടി.ഫറാഷ് – തീരദേശ പൊലീസ് എ.ഐ.ജി, എം.പി. മോഹനചന്ദ്രൻനായർ – ക്രൈംബ്രാഞ്ച് എസ്.പി (കോഴിക്കോട് വയനാട് ), മുഹമ്മദ് നദീമുദീൻ – തൃശൂർ എസ്.പി, ഉമേഷ് ഗോയൽ – കണ്ണൂർ എസ്.പി, ഡോ.എ.നസീം – ഇടുക്കി എസ്.പി, സി.എസ്.ഷാഹുൽ ഹമീദ് – ക്രൈംബ്രാഞ്ച് എസ്.പി (തിരുവനന്തപുരം സെൻട്രൽ യൂണിറ്റ് ഒന്ന്).


Source link
NEWS

Back to top button