NEWS

ആഭ്യന്തര മന്ത്രി പറഞ്ഞ ആ പൊലീസുകാരൻ അടിമാലിയിലുണ്ട്..! വർഷങ്ങൾക്കു മുൻപ് കേട്ട ശബ്ദംകൊണ്ടു പ്രതിയെ തിരിച്ചറിഞ്ഞ പി.ആർ.സന്തോഷ്


അടിമാലി ∙ ‘13 വർഷം മുൻപുണ്ടായ ഒരു സംഭവത്തിൽ, ശബ്ദംകൊണ്ടു പ്രതിയെ തിരിച്ചറിഞ്ഞ ഒരു പൊലീസുകാരൻ സേനയിലുണ്ടായിരുന്നു’ – സേനയുടെ മികവിനെപ്പറ്റി പരാമർശിച്ചുകൊണ്ടു കഴിഞ്ഞ ദിവസം മന്ത്രി രമേശ് ചെന്നിത്തല പ്രസംഗത്തിനിടെ പറഞ്ഞ വാക്കുകൾ. മന്ത്രി പറഞ്ഞ ആ പൊലീസ് ഉദ്യോഗസ്ഥൻ ഇപ്പോൾ അടിമാലിയിലുണ്ട്; എസ്എച്ച്ഒ പി.ആർ.സന്തോഷ്.സംഭവം ഇങ്ങനെ: എറണാകുളത്ത് മൂന്നിടങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്നും 75 ലക്ഷം രൂപ തന്നില്ലെങ്കിൽ ബോംബ് പൊട്ടിക്കും എന്നായിരുന്നു 2013ലെ സന്ദേശം. അന്നും ആഭ്യന്തര മന്ത്രി ചെന്നിത്തലയാണ്. തൃക്കാക്കര അസി. കമ്മിഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അന്വേഷണം ഏൽപിച്ചു. അന്നു തൃപ്പൂണിത്തുറ എസ്ഐ ആയിരുന്ന സന്തോഷും സംഘത്തിൽ ഉൾപ്പെട്ടു. ഭീഷണി മുഴക്കിയ ആളുടെ ശബ്ദസന്ദേശം യോഗത്തിനിടെ കേൾപ്പിച്ചു.


Source link

Back to top button