LATEST NEWS
എണ്ണക്കിണറിൽ പെട്ട് ഇറാൻ; ഉൽപാദനം നിർത്താൻ വയ്യ, കയറ്റുമതിയുമില്ല, കിണർ അടച്ചാൽ ആഘാതം, എവിടെ സൂക്ഷിക്കും എണ്ണ?

അമേരിക്കയുമായി ഇനി നേരിട്ട് ചർച്ചയ്ക്കില്ലെന്ന് പറഞ്ഞ ഇറാൻ, പാക്കിസ്ഥാൻ മുേഖന തുടർചർച്ചയ്ക്കുള്ള സന്നദ്ധത അറിയിച്ചത് എന്തുകൊണ്ടാകും? ആണവ വിഷയത്തിൽ ചർച്ച പിന്നീടാകാമെന്നും ഹോർമുസ് തുറക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യാമെന്നും ഇറാൻ വ്യക്തമാക്കിയത് എന്തുകൊണ്ട്?ഇനിയും ഉൽപാദനം തുടരുകയും കയറ്റുമതി സാധ്യമാകാതിരിക്കുകയും െചയ്താൽ എണ്ണ എവിടെ സൂക്ഷിക്കും? ഇറാന്റെ എണ്ണകയറ്റുമതിയുടെ 90 ശതമാനവും നടക്കുന്ന ഖാർഗ് ദ്വീപിലെ സംഭരണിയുടെ ശേഷി 30 മില്യൻ ബാരലാണ്. അത് ഏറക്കുറെ നിറഞ്ഞു. ഏറെക്കാലമായി ഉപയോഗിക്കാതെ കിടക്കുന്ന പഴയ എണ്ണക്കപ്പൽ പൊടിതട്ടിയെടുത്ത് പ്രതിസന്ധിയുടെ ആക്കംകുറയ്ക്കാനും ഇറാൻ ശ്രമിക്കുന്നുണ്ട്. ഉൽപാദനം നിർത്തിവയ്ക്കുമോ?
Source link


