LATEST NEWS
സാമ്പത്തിക സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, ഹൃദയഭേദകമെന്ന് രാഹുൽ ഗാന്ധി; അടിയന്തര സഹായവുമായി സംസ്ഥാനവും

തൃശൂർ ∙ തൃശൂരിലെ വെടിക്കെട്ടുപുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും കടുത്ത ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് അഗാധമായ അനുശോചനം അറിയിച്ച പ്രധാനമന്ത്രി, പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും എക്സിൽ കുറിച്ചു. പൂരത്തിനു തൊട്ടുമുമ്പ് നടന്ന ദുരന്തവും അത് സൃഷ്ടിച്ച വലിയ നാശനഷ്ടങ്ങളും ഹൃദയഭേദകമാണെന്നും, അതിവേഗത്തിലുള്ള രക്ഷാപ്രവർത്തനവും അടിയന്തര ചികിത്സയും സർക്കാർ ഉറപ്പാക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
Source link


