NEWS
മീനാക്ഷി നടരാജന് മത്സരിക്കാനായില്ല; മധ്യപ്രദേശിലെ രാജ്യസഭാ സീറ്റുകളിൽ ബിജെപിക്ക് ജയം

ന്യൂഡൽഹി∙ മധ്യപ്രദേശിലെ മൂന്ന് രാജ്യസഭാ സീറ്റുകളിൽ എതിരില്ലാതെ വിജയിച്ച് ബിജെപി. കോൺഗ്രസ് സ്ഥാനാർഥി മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളിയതോടെയാണ് മൂന്നു സീറ്റും ബിജെപിക്ക് സ്വന്തമാക്കാൻ ആയത്. രജനീഷ് അഗർവാൾ, തരുൺ ചുഗ്, മഹേഷ് കേവത് എന്നിവരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. മൂന്നുപേരും തിരഞ്ഞടുപ്പ് സർട്ടിഫിക്കറ്റുകൾ കൈപ്പറ്റി. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോൾ മത്സരരംഗത്ത് മറ്റ് സ്ഥാനാർഥികൾ ഉണ്ടായിരുന്നില്ല. ഇതോടെ മൂന്ന് ബിജെപി സ്ഥാനാർഥികളെയും വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. നാമനിർദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഒരു കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ മറച്ചുവച്ചെന്നാരോപിച്ചാണ് മീനാക്ഷി നടരാജന്റെ പത്രിക തള്ളിയത്. കേസിന്റെ വിവരങ്ങൾ മറച്ചുവച്ചെന്ന് ബിജെപി റിട്ടേണിങ് ഓഫിസർക്ക് പരാതി നൽകിയതിന് പിന്നാലെയാണ് നീക്കം. തെലങ്കാനയിലെ കോടതിയിൽ നിലനിൽക്കുന്ന ഒരു ക്രിമിനൽ കേസ് സംബന്ധിച്ച വിവരങ്ങൾ മറച്ചുവച്ചെന്നാണ് ബിജെപിയുടെ ആരോപണം.
Source link


