NEWS
അഹമ്മദാബാദ് വിമാനാപകടത്തിന് ഒരു വർഷം; അത് എങ്ങനെ സംഭവിച്ചു? സംശയം ബാക്കി

ന്യൂഡൽഹി ∙ 260 പേരുടെ ജീവനെടുത്ത അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിന് നാളെ ഒരാണ്ട് തികയുന്നു. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) അന്തിമ കണ്ടെത്തലുകൾക്കായി രാജ്യം കാത്തിരിക്കുകയാണ്. അന്വേഷണത്തിന്റെ സങ്കീർണത മൂലം അന്തിമറിപ്പോർട്ടിനു പകരം ഇടക്കാല റിപ്പോർട്ടായിരിക്കും വാർഷികത്തോടനുബന്ധിച്ച് ഉടൻ വരികയെന്നും സൂചനയുണ്ട്.2025 ജൂൺ 12ന് ഉച്ചയ്ക്ക് ഒന്നരയോടെ അഹമ്മദാബാദിൽ നിന്ന് ലണ്ടൻ ഗാറ്റ്വിക്കിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ എഐ171 ബോയിങ് ഡ്രീംലൈനർ വിമാനമാണ് 32 സെക്കൻഡിനുള്ളിൽ സമീപത്തെ മെഡിക്കൽ കോളജ് ഹോസ്റ്റൽ സമുച്ചയത്തിലേക്ക് ഇടിച്ചിറങ്ങിയത്. അപകടത്തിൽ മരിച്ച 260 പേരിൽ 241 പേർ വിമാനത്തിലുണ്ടായിരുന്നവരാണ്. യാത്രക്കാരിൽ ഒരാൾ മാത്രം രക്ഷപ്പെട്ടു.
Source link

