LIFESTYLE

നിർമാണരംഗത്തെ ചില തട്ടിപ്പുകാരും തകർന്നുവീഴുന്ന വീടുകളും; അനുഭവം


ഏത് മേഖലയിലും തട്ടിപ്പുകാർ ഉള്ളതുപോലെ കേരളത്തിലെ നിർമാണമേഖലയിലുമുണ്ട്. ഇവരിൽ കപട വാസ്തുവിദ്യക്കാർ ഉണ്ട്, അന്തവും കുന്തവും ഇല്ലാതെ കയ്യിൽ കിട്ടിയ സകല പ്ലാനും തിരുത്തി വിടുന്ന സോഷ്യൽ മീഡിയാ വിദഗ്ദർ ഉണ്ട്, ബാഹ്യഭംഗി മാത്രം മുൻനിർത്തി ത്രീഡി ചിത്രങ്ങൾ തെയ്യാറാക്കുന്ന ഗ്രാഫിക് വിദഗ്ദന്മാർ ഉണ്ട്. സത്യത്തിൽ എന്താണ് ഇക്കൂട്ടർ ഉണ്ടാക്കുന്ന പ്രശ്നം ..? കേരളത്തിലെ വീടുകളുടെ തകർച്ചയിൽ എന്താണ് ഇക്കൂട്ടരുടെ പങ്ക്..? പറയാം.ഒരു വീടിന്റെ മൂന്ന് പ്രധാന ഘടകങ്ങൾ ഫൗണ്ടേഷൻ, സൂപ്പർ സ്ട്രക്ച്ചർ, റൂഫ് എന്നിവ ആണ് എന്ന് നമ്മൾ മുന്നേ കണ്ടുകഴിഞ്ഞു. ഫൗണ്ടേഷന്റെ സ്റ്റെബിലിറ്റി നിലനിർത്തുന്ന ഘടകങ്ങൾ, മണ്ണിനുള്ളിലെ പ്രതീക്ഷിതവും അപ്രതീക്ഷിതവും ആയ സമ്മർദ്ദങ്ങൾ, അവ കെട്ടിടത്തിന്റെ തകർച്ചക്ക് കാരണമാകുന്ന വിധം എല്ലാം കുറെയൊക്കെ നാം ചർച്ച ചെയ്തു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നാം ചവിട്ടി നിൽക്കുന്ന ഭൂമിക്കുള്ളിലെ ചലനങ്ങൾ നമ്മുടെ എല്ലാം കണക്കുകൂട്ടലുകൾക്കും അപ്പുറമാണ്, അവിടെ ഉൽപാദിപ്പിക്കുന്ന ഊർജ്ജം നമ്മുടെ ചിന്താ പരിധികൾക്കും ഉപരിയാണ്. അതിനാൽ ലോകത്തെ ഒരു ഫൗണ്ടേഷനും നൂറു ശതമാനം സുരക്ഷിതമാണ് എന്ന് പറയാനാകില്ല.എന്നാൽ രണ്ടാമത്തെ ഘടകമായ, വീടിന്റെ തൂണുകളും, ഭിത്തികളും, ബീമുകളും, സ്ളാബുകളും ഒക്കെ അടങ്ങുന്ന സൂപ്പർ സ്ട്രക്ച്ചർ നമ്മുടെ കൈപ്പിടിയിലാണ്. അതിൽ വരുന്ന ബലങ്ങളെ നമുക്ക് കൃത്യമായി അനലൈസ് ചെയ്യാം, നിയന്ത്രിക്കാം. പക്ഷേ ഇവിടെ വാസ്തുവിദ്യക്കാരും, പ്ലാൻ തിരുത്തലുകാരും,  അശാസ്ത്രീയമായി ത്രീഡി ചെയ്യുന്നവരും എന്ത് പിഴച്ചു എന്ന് ചിന്തിക്കുന്നവർ കാണും. അറിഞ്ഞോ അറിയാതെയോ ഇക്കൂട്ടർ ചെയ്യുന്ന തെറ്റാണ് കേരളത്തിലെ ഒട്ടുമിക്ക വീടുകളുടെയും തകർച്ചക്ക് കാരണമാകുന്നത്.എന്താണ് ഒരു വീടിന്റെ പ്ലാൻ ..?ഒരു വ്യക്തിയുടെയോ കുടുംബത്തിന്റെയോ ജീവിതത്തിനായി അവരുടെ സ്ഥലത്തിനും, ബജറ്റിനും ആവശ്യങ്ങൾക്കും അനുസരിച്ചു വരച്ചെടുക്കുന്ന ഭിത്തികളുടെ ഒരു വിന്യാസമാണ് പ്ലാൻ. എന്നാൽ ഒരു പ്ലാനിൽ നാം ചുമ്മാ വരച്ചിടുന്ന ഭിത്തികളാണ് ആ വീടിന്റെ നൂറുകണക്കിന് ടൺ വരുന്ന ഭാരത്തെ സുരക്ഷിതമായി ഫൗണ്ടേഷനിലേക്കു ട്രാൻസ്ഫർ ചെയ്യേണ്ടത്. എന്ന് വച്ചാൽ നമ്മളൊക്കെ ചുമ്മാ കലണ്ടർ തൂക്കുന്ന ഓരോ ഭിത്തിയും ഇത്തരത്തിലുള്ള അചിന്ത്യമായ ഭാരം താങ്ങി നിൽക്കുന്നവയാണ്. ഒരുവീടിന്റെ ഭിത്തിയുടെ ശൃംഖല തീർക്കുന്ന ഒരു ഈക്വലിബ്രിയം സംവിധാനമുണ്ട്. അതിന്റെ ഒരു ഭാഗത്തു പോലും അത് നഷ്ടപ്പെട്ടാൽ മൊത്തം കെട്ടിടം തകരും.വർഷങ്ങൾക്ക് മുൻപ് വയനാട്ടിൽ ഭീമാകാരമായ ഒരു അഞ്ചുനില കെട്ടിടം മണിക്കൂറുകൾക്കുള്ളിൽ തകർന്നു പോയത് നിസ്സാരമായ ഒരു ലോറി അതിന്റെ മൂലയിൽ വന്നിടിച്ചപ്പോഴാണ് എന്നോർക്കണം. വീടുകളുടെയും കെട്ടിടങ്ങളുടെയും നിർമ്മാണം അഞ്ചുകൊല്ലം തലകുത്തിനിന്നു പഠിച്ച ആർക്കിടെക്ടുകൾ പോലും ചില കേസുകളിൽ സ്ട്രക്ച്ചറൽ എൻജിനീയർമാരുടെ ഒപ്പീനിയൻ എടുത്തു കാര്യങ്ങൾ തീരുമാനിക്കുമ്പോഴാണ് മേൽപറഞ്ഞ കൂട്ടർ മാജിക്കുകാരൻ തൊപ്പിയിൽ നിന്ന് മുയലിനെ എടുക്കുന്നപോലെ പ്ലാനുകൾ സൃഷ്ടിച്ചു വിടുന്നത്, തിരുത്തുന്നത്, ത്രീഡികൾ ചമയ്ക്കുന്നത്.


Source link

CINEMA

CINEMA

Back to top button