NEWS
അർജന്റീന ‘ചിൽ വൈബ്’ വീണ്ടും; വരുന്നു, ബിഗ് സ്ക്രീൻ-ഫുട്ബോൾ മെനു കോംബോ, ബാറുകൾ പ്രവർത്തന സമയം നീട്ടുമോ?

കൊച്ചി ∙മെഗാ സ്പോർട്സ് ഇവന്റുകൾ വരുമ്പോൾ റെസ്റ്റോബാറുകളും റെസ്റ്ററന്റുകളും സൃഷ്ടിക്കുന്ന ‘വൈബ് ’ ഈ ലോകകപ്പിൽ എത്രമാത്രമുണ്ടാകുമെന്ന ആകാംക്ഷയിലാണ് യുവാക്കളും ഹോട്ടലുടമകളും. ലോകകപ്പ് ക്രിക്കറ്റ്, ഐപിഎൽ, ലോകകപ്പ് ഫുട്ബോൾ എന്നീ മെഗാ മേളകൾക്ക് ബിഗ് സ്ക്രീൻ കാഴ്ചയും സ്പെഷൽ മെനുവും ചേർത്തൊരു കോംബോ സാധാരണ കേരളത്തിലെ പ്രമുഖ ഹോട്ടലുകൾ ചെയ്യാറുണ്ട്. കഴിഞ്ഞ തവണ ഖത്തർ ലോകകപ്പിൽ അർജന്റീന കപ്പുയർത്തിയപ്പോൾ ചിൽ ചെയ്ത കാലം പലർക്കും ഓർമയുണ്ട്. അന്ന് പ്രക്ഷേപണ സമയം ഇന്ത്യയിലും രാത്രിയായിരുന്നു.അമേരിക്ക–മെക്സിക്കോ– കാനഡ ലോകകപ്പിന്റെ സമയമാണ് ഇക്കുറി റസ്റ്ററന്റുകൾക്ക് പ്രശ്നം. സെമിഫൈനൽ മുതൽ പല കളികളും രാത്രി 12.30നാണ്. അതായത് കളി തീരുമ്പോൾ 3 മണിയെങ്കിലുമാകും. കേരളത്തിൽ ബാറുകളുടെ പ്രവർത്തന സമയം നിലവിൽ രാത്രി 12 വരെയാണ്. അത് 3 വരെയാക്കി നീട്ടണമെങ്കിൽ വർഷം 5 ലക്ഷം രൂപ കൂടുതലായി സർക്കാരിന് നൽകണം. ഹോട്ടലുകാരുടെ ഭാഷയിൽ ‘അസമയത്ത്’ അത്രയും ബിസിനസ് ലഭിക്കുമോയെന്ന ആശങ്കയുണ്ട്.
Source link


