അൻസിബയുടെ പരാതിയിൽ കഴമ്പില്ല, ലക്ഷ്മിപ്രിയയ്ക്കെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

കൊച്ചി: നടി ലക്ഷ്മിപ്രിയയ്ക്കും വനിത എസ്ഐക്കെതിരെയും നടി അൻസിബ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് റിപ്പോർട്ട്. തൃപ്പൂണിത്തുറയിലെ വനിതാ എസ്ഐ അൻസിബയോട് മോശമായി പെരുമാറിയിട്ടില്ലെന്നും വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നും തൃക്കാക്കര എസിപി പൊലീസ് കമ്മിഷണർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ലക്ഷ്മിപ്രിയ അൻസിബയ്ക്കെതിരെ നൽകിയ പരാതിക്കും കഴമ്പില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ലക്ഷ്മിപ്രിയയും തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ വനിതാ സെൽ എസ്.ഐ രേഷ്മയും ചേർന്ന് അധിക്ഷേപിച്ചെന്നാണ് അൻസിബയുടെ പരാതിയിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് തൃക്കാക്കര എ.സി.പി ഓഫീസിലെത്തി അൻസിബ മൊഴി നൽകിയിരുന്നു. പരാതിയുടെ പേരിൽ പൊലീസ് തന്നെ വിളിപ്പിച്ച് മൂന്ന് മണിക്കൂറോളം തടഞ്ഞുവച്ച് മാനസികമായി പീഡിപ്പിച്ചെന്നും അൻസിബ മൊഴിനൽകിയിരുന്നു. എന്നാൽ തടഞ്ഞുവച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മിനിറ്റുകൾ മാത്രമാണ് സ്റ്റേഷനിൽ ചെലവഴിച്ചതെന്നുമാണ് ലക്ഷ്മിപ്രിയ വിശദീകരിക്കുന്നത്.
Source link
NEWS

