NEWS

അതിർത്തി താണ്ടാൻ ഗുണ്ടാസംഘങ്ങൾക്ക് 50,000 രൂപ വരെ നൽകണം, മാടുകളെ കൊണ്ടുവരാനാകുന്നില്ല; 12 മുതൽ കൂടുതൽ കടകൾ അടയ്ക്കും


കോട്ടയം ∙ ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽനിന്ന് അറവുമാടുകളുടെ വരവു കുറഞ്ഞു. ഇറച്ചിക്കടകൾ അടച്ചിട്ട് വ്യാപാരികൾ പ്രതിഷേധം തുടങ്ങി. അടുത്ത ദിവസങ്ങളിൽ കൂടുതൽ വ്യാപാരികൾ കടകൾ അടച്ചിടും. ഇതോടെ ഇറച്ചിക്ഷാമം രൂക്ഷമാകും. ഇപ്പോൾത്തന്നെ പല റസ്റ്ററന്റുകളിലും ഹോട്ടലുകളിലും ഇറച്ചിയില്ല. ഇറച്ചി വ്യാപാര ക്ഷേമ സമിതിയാണ് കഴിഞ്ഞ ദിവസം മുതൽ കടകളടച്ചിട്ടത്. 15 വരെ കടകൾ അടച്ചിടാനാണ് സംഘടനയുടെ തീരുമാനം.മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ 12 മുതൽ 19 വരെ കടകളടയ്ക്കും. ആന്ധ്രയിൽനിന്നും തെലങ്കാനയിൽ നിന്നും അറവുമാടുകളെ എത്തിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് വ്യാപാരികൾ പറയുന്നു. സംസ്ഥാനാന്തര അതിർത്തികൾ പിന്നിടുമ്പോൾ ഗുണ്ടാസംഘങ്ങൾക്ക് 5,000 മുതൽ 50,000 രൂപ നൽകണം. കൊടുക്കാതെ വന്നാൽ പോത്തുകളെ ഇവർ തട്ടിയെടുക്കും. കഴിഞ്ഞ ദിവസങ്ങളിൽ ആന്ധ്ര, തെലങ്കാന അതിർത്തികളിൽ ഇത്തരം സംഭവങ്ങൾ നടന്നു. വലിയ ട്രെയിലറുകളിൽ അറവുമാടുകളെ എത്തിക്കുമ്പോൾ മൂന്നര ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ ചെലവാകുമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.


Source link

Back to top button