NEWS
ഇൻസ്റ്റാഗ്രാമിൽ വിഡിയോ പങ്കുവെച്ച് യുവാവിന്റെ ആത്മഹത്യാ ശ്രമം; തലനാരിഴയ്ക്ക് രക്ഷപ്പെടുത്തി പൊലീസ്

മീററ്റ്∙ ആത്മഹത്യാ മുന്നറിയിപ്പായി ഇൻസ്റ്റാഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്ത യുവാവിനെ തലനാരിഴയ്ക്ക് രക്ഷപ്പെടുത്തി മീററ്റ് പൊലീസ്. 25 കാരനായ യുവാവ് വിഡിയോ പങ്കുവെച്ച് എട്ട് മിനിറ്റിനുള്ളിൽ പൊലീസ് സംഭവസ്ഥലത്തെത്തുകയായിരുന്നു. ഉത്തർപ്രദേശ് പൊലീസും മെറ്റയും തമ്മിലുള്ള ഏകോപന സംവിധാനത്തിലൂടെയാണ് സംഭവം പൊലീസ് അറിഞ്ഞത്. യുവാവ് വിഡിയോ പങ്കുവെച്ചതിന് പിന്നാലെ അധികാരികളെ അറിയിക്കുകയായിരുന്നു.
Source link


