AUTO
വില കുറയും കൂടെ മൈലേജും, എന്താണ് ഇ85, ഇ100 ഇന്ധനങ്ങള്‍? എഥനോള്‍ പെട്രോളിന്റെ ഗുണവും ദോഷവും?

20 ശതമാനം വരെ എഥനോള്‍ കലര്‍ന്ന പെട്രോള്‍ ഇന്ന് നമ്മുടെ നാട്ടില്‍ ഒരു യാഥാര്‍ഥ്യമാണ്. രാജ്യത്ത് ആദ്യത്തെ ഇ85 ഇന്ധന സ്റ്റേഷന് ഡല്‍ഹിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഫ്ളക്സ് ഫ്യുവല്‍ വാഹനങ്ങള്‍ മാരുതി സുസുക്കിയും ഹീറോയും പുറത്തിറക്കിയതോടെ രാജ്യം പുതിയ ഘട്ടത്തിലേക്കാണ് കടക്കുന്നത്. ഫ്ളക്സ് ഫ്യുവല്‍ വാഹനങ്ങള്‍ക്കായി ഇ85, ഇ100 ഇന്ധനങ്ങള്‍ വ്യാപകമായി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ വിപുലമായ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. പുതുതായി എത്തുന്ന ഇ85, ഇ100 ഇന്ധനങ്ങളെക്കുറിച്ച് സാധാരണക്കാര്‍ക്ക് ഉണ്ടായേക്കാവുന്ന സംശയങ്ങളും ആശങ്കകളും നിരവധിയാണ്. എന്താണ് ഇ85, ഇ100 ഇന്ധനങ്ങള്‍? 85 ശതമാനം എഥനോളും 15 ശതമാനം പെട്രോളും അടങ്ങിയവയാണ് ഇ85. ഇ100 എന്നത് 93 മുതല്‍ 95 ശതമാനം വരെ എഥനോളും ബാക്കി 5 മുതല്‍ 7 ശതമാനം വരെ പെട്രോളും അടങ്ങിയവയാണ്. എഥനോള്‍ ചേര്‍ക്കുമ്പോള്‍ മറ്റ് ലായകങ്ങളും ഇതില്‍ ഉള്‍പ്പെടുത്താറുണ്ട്. തണുപ്പുള്ള കാലാവസ്ഥയില്‍ വാഹനം പെട്ടെന്ന സ്റ്റാര്‍ട്ട് ചെയ്യാനും ഇന്ധനം കട്ടപിടിക്കുന്നത് തടയാനും ഈ മിശ്രിതം സഹായിക്കും. എഥനോളിന് മാത്രമായി തീപിടിച്ചാല്‍ ജ്വാല പെട്ടെന്ന് ശ്രദ്ധിക്കപ്പെടില്ല. എന്നാല്‍ പെട്രോളും കൂടി ചേരുന്നതോടെ തീപിടുത്തമുണ്ടായാല്‍ ജ്വാലക്ക് വ്യക്തമായ നിറമുണ്ടാവും. ഇത് സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കും. നിലവില്‍ ഇ20 ഇന്ധനത്തില്‍ ഓടുന്ന സാധാരണ വാഹനങ്ങളില്‍ ഇ85 അല്ലെങ്കില്‍ ഇ100 ഇന്ധനം ഉപയോഗിക്കാനാവില്ല. ഇത്തരം ഇന്ധനങ്ങള്‍ ഉപയോഗിക്കണമെങ്കില്‍ സാധാരണ വാഹനങ്ങളുടെ എന്‍ജിനിലും മറ്റ് അനുബന്ധ ഭാഗങ്ങളിലും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഇ20യിലും ഇ85ലുമുള്ള പെട്രോളിന്റേയും എഥനോളിന്റേയും അളവില്‍ വലിയ വ്യത്യാസമാണുള്ളത്. അതുകൊണ്ട് ഇത് രണ്ടും വ്യത്യസ്തമായ ഇന്ധനങ്ങളായാണ് കണക്കാക്കുന്നതെന്ന കാര്യവും മറക്കരുത്. ഫ്ളക്സ് ഫ്യുവല്‍ അടിക്കാന്സാധാരണ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ധന സംവിധാനങ്ങള്‍ ഉയര്‍ന്ന അളവില്‍ എഥനോള്‍ അടങ്ങിയ ഇ85, ഇ100 ഇന്ധനങ്ങള്‍ ഉപയോഗിക്കാനാവില്ല. അങ്ങനെ ചെയ്യണമെങ്കില്‍ പല മാറ്റങ്ങളും വരുത്തേണ്ടതുണ്ട്. പെട്രോളിനെ അപേക്ഷിച്ച് എഥനോളിന് ഊര്‍ജ്ജക്ഷമത കുറവാണ്. അതിനാല്‍ പെട്രോളില്‍ നിന്നുള്ള അതേ കരുത്ത് ലഭിക്കാന്‍ എന്‍ജിനിലേക്ക് 30 മുതല്‍ 40 ശതമാനം വരെ കൂടുതല്‍ ഇന്ധനം എന്‍ജിലേക്ക് എത്തിക്കേണ്ടതുണ്ട്. ഇതിനായി ഉയര്‍ന്ന ശേഷിയുള്ള ഇന്ധന പമ്പും വലിയ ഇന്‍ജെക്ടറുകളും വാഹനങ്ങളില്‍ സ്ഥാപിക്കേണ്ടി വരും. എഥനോള്‍ അന്തരീക്ഷത്തിലെ ഈര്‍പ്പം വലിച്ചെടുക്കുന്ന സ്വഭാവമുള്ള ഇന്ധമാണ്. ഈ ഈര്‍പ്പം ഇന്ധവുമായി സമ്പര്‍ക്കത്തില്‍ വരുന്ന ഭാഗങ്ങളില്‍ തുരുമ്പെടുക്കാനും കേടുപാടുകള്‍ വരുത്താനും കാരണമായേക്കാം അതുകൊണ്ട് എഥനോളിനെ പ്രതിരോധിക്കാനാവുന്ന പൈപ്പുകള്‍, സീലുകള്‍, റെഗുലേറ്ററുകള്‍, പ്രത്യേക സുരക്ഷയുള്ള ഇന്ധന ടാങ്കുകള്‍ എന്നിവയും വാഹനത്തില്‍ വേണ്ടി വരും.
Source link


