NEWS

നടിമാരുടെ കഴുത്തിലെ മാലയുടെ ലോക്കറ്റിനെക്കുറിച്ചാണ് ഇവരുടെ ചോദ്യം, ഇത് തെമ്മാടിത്തരം: പൊട്ടിത്തെറിച്ച് ലാൽ ജോസ്


മലയാളികളുടെ പ്രിയപ്പെട്ട നടൻ സലിം കുമാറിന്റെ മരണാനന്തര ചടങ്ങുകൾക്കിടെ യൂട്യൂബേഴ്സിന്റെ അതിരുകടന്ന കടന്നുകയറ്റങ്ങൾക്കെതിരെ മകൻ ചന്തു പ്രതികരിച്ച സംഭവത്തിൽ ശക്തമായ നിലപാടുമായി സംവിധായകൻ ലാൽ ജോസ്. ആളുകളുടെ വൈകാരികാവസ്ഥ പോലും മാനിക്കാതെ മൊബൈൽ ക്യാമറകളുമായി വ്യക്തിസ്വാതന്ത്ര്യത്തിലേക്ക് ഇരച്ചുകയറുന്നവർക്കെതിരെ കർശന നിയമനിർമാണം വേണമെന്ന് ലാൽ ജോസ് ആവശ്യപ്പെട്ടു.  സോഷ്യൽ മീഡിയയിൽ എന്തിനെയെങ്കിലും എതിർത്തു സംസാരിച്ചാൽ എല്ലാവരും കൂടി ഒന്നിച്ച് വന്ന് ആക്രമിക്കുന്ന അവസ്ഥ സങ്കടകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇതിന്റെയൊക്കെ യഥാർഥ തീവ്രത സ്വന്തം വീട്ടിൽ ഒരു അനുഭവം ഉണ്ടാകുമ്പോൾ മാത്രമേ പലരും തിരിച്ചറിയുകയുള്ളൂ എന്നതാണ് വസ്തുതയെന്നും ലോകത്ത് എല്ലാ ഇടങ്ങളിലും വ്യക്തിപരമായ സ്വാതന്ത്ര്യത്തിന് വലിയ വിലയുണ്ടെന്നും ലാൽ ജോസ് ഓർമ്മിപ്പിച്ചു.  ‘‘സോഷ്യൽ മീഡിയയിൽ നമ്മൾ എന്തിനെയെങ്കിലും എതിർത്തു സംസാരിച്ചാൽ എല്ലാവരും കൂടി ഒന്നിച്ച് വന്ന് ആക്രമിക്കുന്ന അവസ്ഥ സങ്കടകരമാണ്. എന്നാൽ ഇതിന്റെയൊക്കെ യഥാർഥ അവസ്ഥ സ്വന്തം വീട്ടിൽ ഒരു അനുഭവം ഉണ്ടാകുമ്പോൾ മാത്രമേ പലർക്കും മനസ്സിലാവുകയുള്ളൂ. ലോകത്ത് എല്ലായിടത്തും വ്യക്തിപരമായ സ്വാതന്ത്ര്യത്തിന് വലിയ വിലയുണ്ട്. കയ്യിലൊരു ക്യാമറയുണ്ടെന്ന് കരുതിയോ തങ്ങൾ ജേർണലിസ്റ്റുകളാണെന്ന് പറഞ്ഞോ അനുവാദമില്ലാതെ എവിടെയും ചെന്നുകയറാമെന്ന ധാരണ തികച്ചും തെറ്റാണ്. ഇന്ന് ഒരു മൊബൈൽ ഫോൺ കയ്യിലുള്ള എല്ലാവരും ജേർണലിസ്റ്റുകളാണെന്ന മട്ടിലാണ് പെരുമാറുന്നത്. ഇതുമൂലം യഥാർത്ഥ ജേർണലിസ്റ്റുകളെയും വ്യാജന്മാരെയും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയായി. അതുകൊണ്ട് മറ്റൊരാളോട് ചോദ്യങ്ങൾ ചോദിക്കാനും അവരുടെ വ്യക്തിപരമായ ഇടങ്ങളിലേക്ക് കടന്നുചെല്ലാനും താല്പര്യപ്പെടുന്നവർക്ക്, കൃത്യമായ പൊലീസ് വെരിഫിക്കേഷന് ശേഷം ഗവൺമെന്റ് നൽകുന്ന ലൈസൻസ് നിർബന്ധമാക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.” ലാൽ ജോസ് പറഞ്ഞു.


Source link

Back to top button