NEWS

ടിനി ടോമിനെതിരായ പരാതി; അൻസിബ ഹസൻ നാളെ മൊഴിയെടുക്കാൻ ഹാജരാകണം

കൊച്ചി: താരസംഘടനയായ അമ്മയിലെ തർക്കങ്ങളുമായി ബന്ധപ്പെട്ട് നടൻ ടിനി ടോമിനെതിരെ നൽകിയ പരാതിയിൽ നടി അൻസിബ ഹസനെ പൊലീസ് മൊഴിയെടുക്കാൻ വിളിപ്പിച്ചു. കടവന്ത്ര പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് അൻസിബ.യ്ക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. തനിക്കെതിരെ തുടർച്ചയായി ടിനിടോം സൈബർ അധിക്ഷേപവും വർഗീയ പരാമർശങ്ങൾ നടത്തുന്നുവെന്നും അൻസിബ പരാതിയിൽ പറഞ്ഞിരുന്നു. തന്റെ കുടുംബത്തിന് നേരെയും അധിക്ഷേപം നടത്തുന്ന ടിനിയുടെ പെരുമാറ്റം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും പരാതിയിലുണ്ട്.

ഫെബ്രുവരി 14ന് നടന്ന അമ്മ കുടുംബ സംഗമത്തിന്റെ സ്പോൺസർഷിപ്പ് സംബന്ധിച്ച തർക്കമാണ് അൻസിബയുടെ രാജിയിലേക്ക് നയിച്ചത്. കുടുംബ സംഗമത്തിന് പിന്നാലെ അൻസിബ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജി വച്ചിരുന്നു. തന്റെ രാജിക്ക് കാരണം ടിനി ടോം ആണെന്ന് അൻസിബ പിന്നീട് വെളിപ്പെടുത്തി.യിരുന്നു . തൃപ്പൂണിത്തുറ എസ്.ഐ രേഷ്മയ്ക്കും നടി ലക്ഷ്മി പ്രിയക്കും എതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും അൻസിബ പരാതിയും നൽകിയിരുന്നു. പരാതിയിൽ പൊലീസ് ലക്ഷ്മി പ്രിയയുടെ മൊഴിയെടുത്തിരുന്നു.


Source link
NEWS

Back to top button