NEWS
‘സുധാകരൻ വിഡ്ഢി വേഷം കെട്ടുന്നു; ഇതൊന്നും ആരും അറിയുന്നില്ല എന്ന മനോഭാവം വേണ്ട’

ആലപ്പുഴ ∙ സ്വന്തം കാര്യം കാണാന്‍ ഏതറ്റം വരെയും പോകുന്ന സുധാകരന് അഭിനവ പാഷാണം വര്‍ക്കിയായി മാറിയെന്ന് സിപിഎം ആലപ്പുഴ മുന്‍ ജില്ലാ സെക്രട്ടറിയും, പാർട്ടി സംസ്ഥാന സമിതി അംഗവുമായ സി.ബി. ചന്ദ്രബാബു. അപ്പോള്‍ കാണുന്നവനെ അപ്പ എന്ന് വിളിക്കുന്നതാണ്. സുധാകരസ്വഭാവം. സുധാകരന് പിന്നെയും വിഡ്ഢി വേഷം കെട്ടുകയാണ്. പൂച്ച കണ്ണടച്ച് പാല് കുടിക്കുന്നത് പോലെ ഇതൊന്നും ആരും അറിയുന്നില്ല എന്ന മനോഭാവം വേണ്ട. ലീഗിനെ നേരത്തെ മലപ്പുറത്തെ ഒരു തരം ലീക്ക് എന്നാണ് സുധാകരന് വിശേഷിപ്പിച്ചിരുന്നത്. എത്ര പെട്ടെന്നാണ് ലീഗ് മതേതര പാര്‍ട്ടിയായത്. എല്ലാം തുറന്ന് പറയാത്തത് പാര്‍ട്ടി അച്ചടക്കം അനുവദിക്കാത്തത് കൊണ്ടാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. ചന്ദ്രബാബുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ജി. സുധാകരന് പിന്നെയും വിഡ്ഢിവേഷം കെട്ടുന്നു. പിണറായി വിജയനെ വിമര്‍ശിക്കാം. പക്ഷെ നനഞ്ഞ കോഴി എന്നൊക്കെ പറഞ്ഞ് ആക്ഷേപിക്കുന്നത് അധികപ്രസംഗമാണ്. ഇത് ചുട്ട മറുപടി അര്‍ഹിക്കുന്ന വിടുവായത്തരമാണ്. അപ്പോള്‍ കാണുന്നവനെ അപ്പ എന്ന് വിളിക്കുന്ന സുധാകരസ്വഭാവം, എല്ലാം തുറന്ന് പറയാന്‍ പാര്‍ട്ടി അച്ചടക്കം അനുവദിക്കാത്തത് കൊണ്ടാണ്.പൂച്ച കണ്ണടച്ച് പാലു കുടിക്കുന്നത് പോലെ ഇതൊന്നും ആരും അറിയുന്നില്ല എന്ന മനോഭാവം വേണ്ട. ബാക്കി എല്ലാവരും മോശം താന്‍ കേമന്‍ എന്ന് സ്വയം പറഞ്ഞാല്‍ പോരല്ലോ. ലീഗിനെ നേരത്തെ മലപ്പുറത്തെ ഒരു തരം ലീക്ക് എന്നാണ് സുധാകരന് പ്രസംഗത്തില്‍ വിശേഷിപ്പിച്ചിരുന്നത്. ലീഗിനെ വിമര്‍ശിക്കുമ്പോഴും ഞങ്ങളാരും അങ്ങനെ പറഞ്ഞിട്ടില്ല. എത്ര പെട്ടെന്നാണ് ലീഗ് മതേതര പാര്‍ട്ടിയായത്. ആ പാര്‍ട്ടിയുമായി തെറ്റുന്ന ഒരു ഘട്ടം വന്നാല്‍ അപ്പോള്‍ കാണാം. സ്വന്തം കാര്യം കാണാന്‍ ഏതറ്റം വരെയും പോകുന്ന സുധാകരന് അഭിനവ പാഷാണം വര്‍ക്കി ആയിരിക്കുന്നു.
Source link


