NEWS

കിണർ വൃത്തിയാക്കുന്നതിനിടെ തൂൺ തകർന്നുവീണു; യുവാവിന്  ദാരുണാന്ത്യം

പാലക്കാട്: കിണർ വൃത്തിയാക്കുന്നതിനിടെ തൂൺ തകർന്നുവീണ് യുവാവിന് ദാരുണാന്ത്യം. പാലക്കാട് കുഴൽമന്ദത്താണ് അപകടം നടന്നത്. പെരുങ്കുന്നം തെക്കേക്കര സ്വദേശി രാമദാസ് ( ഉണ്ണിക്കണ്ണൻ – 43) ആണ് മരിച്ചത്. ചരപ്പറമ്പ് സ്വദേശി ശശിയുടെ വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിടയിലായിരുന്നു അപകടം. യുവാവിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


Source link
NEWS

Back to top button