NEWS

ഫോണും ഇന്റർനെറ്റ് കണക്‌ഷനും ഇല്ല, ചോദ്യം തയാറാക്കുന്ന സംഘം ലോക്‌ഡൗണിൽ; പേപ്പർ എത്തിക്കാൻ വ്യോമസേന


ന്യൂഡൽഹി ∙ നീറ്റ് പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും സൃഷ്ടിച്ച രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് പിന്നാലെ, ജൂൺ 21ന് നടക്കാനിരിക്കുന്ന പുനഃപരീക്ഷ അതീവ സുരക്ഷയിൽ നടത്താൻ കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി ചോദ്യപ്പേപ്പർ തയാറാക്കുന്ന വിദഗ്ധരെ ആർക്കും ബന്ധപ്പെടാനാകാത്ത വിധം അജ്ഞാത കേന്ദ്രത്തിൽ ലോക്ക്ഡൗണിലാക്കി മാറ്റിപ്പാർപ്പിച്ചു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ചോദ്യപ്പേപ്പർ തയാറാക്കുന്നവർ, മോഡറേറ്റർമാർ, വിവർത്തകർ എന്നിവരടക്കമുള്ള മുഴുവൻ ജീവനക്കാരെയും ഫോൺ, ലാപ്ടോപ്പ്, ഇന്റർനെറ്റ് എന്നിവയില്ലാതെ പൂർണമായും ബാഹ്യലോകത്തുനിന്ന് ഒറ്റപ്പെടുത്തിയിരിക്കുകയാണ്. 22 ലക്ഷത്തിലധികം വിദ്യാർഥികളുടെ ഭാവിയെ ബാധിച്ച മുൻ പരീക്ഷാ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, ഇനിയൊരു വീഴ്ച ഉണ്ടാകാതിരിക്കാനാണ് അസാധാരണ നടപടി. ജൂൺ 21ലെ പരീക്ഷ അവസാനിക്കുന്നത് വരെ കർശന നിയന്ത്രണം തുടരും.


Source link

Back to top button