LATEST NEWS
കെഎസ്ആർടിസിയുടെ വിഷു‘ക്കെണി’; ഏപ്രിൽ 10ന് ചെന്നൈയിൽ നിന്ന് എറണാകുളത്തേക്ക് ചാർജ് 5000 രൂപ

ചെന്നൈ ∙ വിഷുവിന് നാട്ടിലെത്താൻ ടിക്കറ്റിനായി നെട്ടോട്ടമോടുന്ന മലയാളികളെ കെഎസ്ആർടിസി പിഴിയുന്നു. ഏറ്റവും കൂടുതൽ പേർ നാട്ടിലേക്കു പോകുന്ന 10ന് എറണാകുളം ബസിൽ 5000 രൂപയാണു ചാർജ്. തുടർന്നുള്ള ദിവസങ്ങളിലും 2,000നു മുകളിലാണു ചാർജ്. പുതുതായി നിരത്തിലിറക്കിയ എസി സ്ലീപ്പർ ബസിലാണ് ഡൈനമിക് പ്രൈസിങ് എന്ന പേരിൽ കൊള്ളനിരക്ക് ഈടാക്കുന്നത്. 10ന് വൈകിട്ട് 6.30ന് നോൺ എസി സൂപ്പർ ഡീലക്സ് എയർ ബസും സർവീസ് നടത്തുന്നുണ്ടെങ്കിലും പുറപ്പെടുന്ന സമയം കണക്കിലെടുക്കുമ്പോൾ 8.30നുള്ള സ്ലീപ്പർ ബസാണു മിക്കവർക്കും അനുയോജ്യം. 6.30ന് കിലാമ്പാക്കത്ത് നിന്നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.25ന് എറണാകുളത്തെത്തും. 1,261 രൂപയാണു ചാർജ്.
Source link


