NEWS

ബംഗാളിന് വാരിക്കോരി കേന്ദ്ര സർക്കാർ; 60 പുതിയ ട്രെയിൻ‌ സർവീസുകൾ, ഡൽഹിയിൽ നിന്ന് ബുള്ളറ്റ് ട്രെയിൻ


കൊൽക്കത്ത ∙ ബംഗാളിന്റെ റെയിൽവേ ശൃംഖലയുടെ മുഖച്ഛായ മാറ്റുന്ന 61 പ്രധാന പദ്ധതികൾക്ക് അംഗീകാരം. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് നിർണായക തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള പ്രവേശന കവാടമായ ബംഗാളിൽ ഒരു ലക്ഷം കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം ന്യൂഡൽഹിയെയും വടക്കൻ ബംഗാളിലെ സിലിഗുരിയെയും ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിൻ സർവീസാണ്. ലക്നൗ, വാരാണസി, പട്‌ന വഴി കടന്നുപോകുന്ന ബുള്ളറ്റ് ട്രെയിൻ വെറും ആറ് മണിക്കൂർ കൊണ്ട് ഈ ദൂരം പിന്നിടും. ഇതോടൊപ്പം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 60 പുതിയ ട്രെയിൻ സർവീസുകൾ കൂടി ആരംഭിക്കുമെന്നും റെയിൽവേ മന്ത്രി അറിയിച്ചു.


Source link

Back to top button