BUSINESS

സിലിണ്ടറൊന്നിന് 700 രൂപ നഷ്ടമെന്ന് കേന്ദ്രം; ഗാർഹിക എൽ.പി.ജി വില 29 രൂപ കൂട്ടിയിട്ടും എണ്ണക്കമ്പനികൾക്ക് തിരിച്ചടി


കഴിഞ്ഞ ദിവസമാണ് ഇന്ത്യയിൽ ഗാർഹിക എൽ.പി.ജി സിലിണ്ടറിന് 29 രൂപ വില വർധിപ്പിച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കത്തിന് തടസ്സമുണ്ടായതാണ് കാരണം. എന്നാൽ വില ഉയർത്തിയതിന് ശേഷവും ഓരോ സിലിണ്ടറിനും ഏകദേശം 700 രൂപ എന്ന തോതിൽ എണ്ണക്കമ്പനികൾ (Oil Marketing Companies -OMCs) നഷ്ടം നേരിടുന്നതായി കേന്ദ്ര പെട്രോളിയം & നാച്ചുറൽ ഗ്യാസ് മന്ത്രാലയം പറയുന്നു. ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിച്ചും ഇറക്കുമതി ഉറപ്പാക്കിയും ഉൾപ്പെടെ പാചകവാതകത്തിന്റെ ലഭ്യത ഉറപ്പാക്കാൻ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ പറഞ്ഞു. ആഭ്യന്തര പാചകവാതക സിലിണ്ടറുകളുടെ അണ്ടർ റിക്കവറി (യഥാർത്ഥ ചെലവും വിൽപ്പന വിലയും തമ്മിലുള്ള വ്യത്യാസം/നഷ്ടം) ഇപ്പോഴും ഏകദേശം 700 രൂപയോളമാണ്.. ഇറക്കുമതി ഉറപ്പാക്കിയതിന് പുറമെ, സ്വീകരിച്ചിട്ടുള്ള പ്രധാനപ്പെട്ട നടപടികളിലൊന്ന് ആഭ്യന്തര എൽ.പി.ജി ഉത്പാദനം വർദ്ധിപ്പിച്ചതാണ്. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ, രാജ്യത്തിനുള്ളിലെ വിവിധ സ്രോതസ്സുകളിൽ നിന്നായി ഏകദേശം 54 TMTഎൽ.പി.ജി, വിതരണത്തിനായി ലഭ്യമാക്കിയിട്ടുണ്ട്…പശ്ചിമേഷ്യയിൽ നിലവിലുള്ള സംഘർഷാവസ്ഥകൾക്കിടയിലും ക്രൂഡ് ഓയിൽ, എൽ.പി.ജി, പ്രകൃതിവാതകം എന്നിവയുടെ വിതരണം സ്ഥിരതയോടെ തുടരുന്നുണ്ട്. രാജ്യത്ത് പെട്രോൾ, ഡീസൽ, എൽ.പി.ജി എന്നിവയുടെ ആവശ്യത്തിന് വേണ്ടത്ര സ്റ്റോക്ക് ലഭ്യമാണ്. ഇന്ത്യയുടെ എണ്ണശുദ്ധീകരണ ശാലകൾ അതിന്റെ പൂർണ്ണ ശേഷിയിലാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്..എൽ.പി.ജി വിതരണ കേന്ദ്രങ്ങളിൽ എവിടെയും പാചകവാതകത്തിന് ക്ഷാമം നേരിട്ടതായി റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ ബുക്കിംഗുകളിൽ ഏകദേശം 99 ശതമാനവും ഓൺലൈൻ വഴിയാണ് നടക്കുന്നത്. കൂടാതെ, 96 ശതമാനം സിലിണ്ടർ വിതരണങ്ങളും ഡെലിവറി ഒഥന്റിക്കേഷൻ കോഡ് അഥവാ ഒ.ടി.പി വഴിയാണ് പൂർത്തിയാക്കുന്നതെന്നും അവർ പറഞ്ഞു.പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഉയർന്നതാണ് ഇന്ത്യയിലെ എണ്ണക്കമ്പനികൾക്ക് കനത്ത നഷ്ടമുണ്ടാകാൻ കാരണം. ആഗോളതലത്തിൽ ചരക്ക് നീക്കങ്ങളുടെ ഏറ്റവും തന്ത്രപ്രധാനമായ പാതയായ ഹോർമുസ് കടലിടുക്കിലുണ്ടായ തടസ്സങ്ങളാണ് ഇതിന് പിന്നിൽ. ഇപ്പോഴും പശ്ചിമേഷ്യൻ സംഘർഷം അയവില്ലാതെ തുടരുകയാണ്. ഈ നിലയിൽ മുന്നോട്ടു പോകുന്ന ഓരോ ദിവസവും എണ്ണക്കമ്പനികൾ വലിയ തോതിൽ നഷ്ടം സഹിക്കേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതേ സമയം യുദ്ധം അവസാനിക്കുകയും, ക്രൂഡ് വില താഴുകയും ചെയ്യുന്നത് കമ്പനികളെ സംബന്ധിച്ച് ആശ്വാസകരമായി മാറും.


Source link

Back to top button