NEWS

ജോലിയിൽ മനഃപൂർവം ‘ക്ലറിക്കൽ പിഴവ്’ ! ഉദ്യോഗസ്ഥരും കരാറുകാരും തമ്മിൽ ‘ഡീൽ’; പൊളിക്കുമെന്ന് മേയർ വി.വി.രാജേഷ്


തിരുവനന്തപുരം ∙ മനഃപൂർവം ‘ക്ലറിക്കൽ പിഴവ്’ വരുത്തി കരാറുകാരെ വട്ടംകറക്കുന്ന ചില ക്ലാർക്കുമാരുടെ നടപടികൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ബില്ലുകൾ പാസാക്കാതെ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥർക്ക് കോർപറേഷനിൽ ഇരിക്കാൻ സീറ്റുണ്ടാവില്ലെന്നും മേയർ വി.വി.രാജേഷിന്റെ മുന്നറിയിപ്പ്. പൂജ്യത്തിനു പകരം 8 എന്ന് രേഖപ്പെടുത്തിയും ആറിനെ 9 ആക്കിയും ചില ഉദ്യോഗസ്ഥർ നടത്തുന്ന തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും മേയർ പറഞ്ഞു. കൗൺസിലർമാരുടെയും കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചെറിയ തുകയ്ക്കു ടെൻഡർ ഏറ്റെടുക്കുകയും പിന്നീട് കരാർ തുക കൂട്ടിവാങ്ങുകയും ചെയ്യുന്ന ചില കരാറുകാരുടെ തന്ത്രങ്ങളും ഇനി ‌കോർപറേഷനിൽ നടക്കില്ലെന്ന് മേയർ പറഞ്ഞു. പ്രവൃത്തി നടത്തേണ്ട സ്ഥലം കാണാതെ ടെൻഡർ നടപടികളിൽ പങ്കെടുക്കുന്നതിനും വിലങ്ങിടും. കരാർ കാലാവധി കഴിഞ്ഞും പണി പൂർത്തിയാക്കിയില്ലെങ്കിൽ കരാറുകാർക്കെതിരെ നടപടി സ്വീകരിക്കും. ജൂണിൽ ടെൻഡർ ചെയ്യുന്ന പ്രവൃത്തികൾ നവംബറിൽ പൂർത്തിയാക്കണമെന്നും മേയർ പറഞ്ഞു.


Source link

Back to top button