NEWS
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞു; അപകടം എംസി റോഡിൽ

കൊല്ലം: കൊട്ടാരക്കര എംസി റോഡിൽ കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു. വാളകം മേഴ്സി ഹോസ്പിറ്റലിന് സമീപമായിരുന്നു അപകടം. തിരവനന്തപുരത്തു നിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് ഇല്ക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് മറിഞ്ഞു. ബസിൽ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസും ഉദ്യോഗസ്ഥരും ഫയർഫോഴ്സ് സംഘവും ചേർന്നാണ് മറിഞ്ഞുകിടന്ന ബസ് ഉയർത്തിയത്തിയത്.
Source link
NEWS


