NEWS
കുഞ്ഞിക്കയ്യല്ലേ, ഇങ്ങനെ ചെയ്യാമോ? പ്രസവത്തിൽ കയ്യൊടിഞ്ഞ കുഞ്ഞിന് മികച്ച ചികിത്സ നൽകിയില്ലെന്നു പരാതി

ചേവായൂർ ∙ മെഡിക്കൽ കോളജ് ആശുപത്രിക്കെതിരെ വീണ്ടും പരാതി. പ്രസവത്തിൽ കയ്യൊടിഞ്ഞ നവജാത ശിശുവിന് മികച്ച ചികിത്സ നൽകിയില്ലെന്ന് ദമ്പതികൾ പരാതി നൽകി. കക്കോടി ഒറ്റത്തെങ്ങ് സ്വദേശികളായ ഐ.സി.സുജിൻ, വി.ആർ. അമല ദമ്പതികളാണ് അന്വേഷണം നടത്തി ബന്ധപ്പെട്ട ഡോക്ടർമാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് പൊലീസിനും ഐഎംസിഎച്ച് സൂപ്രണ്ടിനും ഡിഎംഒയ്ക്കും പരാതി നൽകിയത്.കുട്ടിയുടെ പിതാവ് പറയുന്നത്: മേയ് 14ന് അമല പ്രസവിക്കുമ്പോൾ കുഞ്ഞിന് 3.35 കിലോഗ്രാം ഭാരമുണ്ടായിരുന്നു. പ്രസവത്തിൽ കുട്ടിയുടെ വലതുകൈയ്ക്ക് ഒടിവ് സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. ഒടിവ് കണ്ടെത്തിയശേഷം കുഞ്ഞിനു മതിയായ പരിചരണം നൽകുന്നതിൽ വീഴ്ച വന്നുവെന്നാണ് ആരോപണം. ഉച്ചയ്ക്ക് ഒരു മണിയോടെ നടന്ന പ്രസവത്തിനു ശേഷം കുട്ടിയെ നവജാതശിശു ഐസിയുവിലേക്ക് കൊണ്ടുപോയി. കുട്ടി വേദന കൊണ്ട് കരഞ്ഞിട്ടും അടിയന്തര ചികിത്സ നൽകിയില്ല. രാത്രി 8ന് ആണ് എക്‌സ്‌റേ എടുത്ത് ഒടിവ് ഉണ്ടെന്ന് സ്ഥിരീകരിച്ചത്.
Source link


